
ഗ്യാസോലിൻ ചില്ലറ വിൽപനക്കാർ അടിയന്തരമായി വില കുറച്ചില്ലെങ്കിൽ അവർ വലിയ പ്രത്യാഘാതങ്ങൾ നേരിടുമെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് താക്കീതു നൽകി.
നിലവിലുള്ള ഗ്യാസോലിൻ വിലകൾ ന്യായീകരിക്കാൻ കഴിയാത്ത വിധം ഉയർന്നതാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിൽ വിലകൾ കുറഞ്ഞു കൊണ്ടിരിക്കയാണ്. അതു കൊണ്ട് ഉപയോക്താക്കൾക്കു ഭാരം കുറയ്ക്കാൻ ചില്ലറ വില കുറയ്ക്കണം.
എണ്ണ വില ബാരലിനു $68 ആയി കുറഞ്ഞിട്ടുണ്ടെന്നു ട്രംപ് ട്രൂത് സോഷ്യലിൽ എഴുതി. "ചില്ലറ വിൽപനക്കാർ അടിയന്തരമായി ഈ കുറിപ്പിനു പ്രതികരിക്കണം. മഹത്തായ അമേരിക്കൻ ജനതയ്ക്കു വേണ്ടി വിലകൾ കുറയ്ക്കുക!"
അനാവശ്യമായി ഉയർന്ന വിലകൾ നിയന്ത്രിക്കാൻ ഫെഡറൽ നിരീക്ഷണം ഉണ്ടാവുമെന്ന് ട്രംപ് പറഞ്ഞു. "പിഴിഞ്ഞെടുക്കുന്നത് നിയമവിരുദ്ധമാണ്. അത് നടക്കില്ല. ചില്ലറ വിൽപനക്കാർ ഇതു ചെവിക്കൊണ്ടില്ലെങ്കിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഗാലന് $2.50 എന്ന ലക്ഷ്യത്തിൽ തുടക്കം കുറിക്കുക."
കാലിഫോർണിയ ഗ്യാസോലിനു അമിത നികുതിയാണ് ചുമത്തുന്നതെന്നും ട്രംപ് ആരോപിച്ചു. അങ്ങിനെ പോയാൽ ഉത്പന്ന വിലയേക്കാൾ കൂടുതൽ നികുതി വാങ്ങുന്ന സ്ഥിതിയാവും.
Trump tells gasoline retailers to cut rates immediately