Image

യുഎസ്, ഇറാൻ സംഘങ്ങൾ ദോഹയിൽ, ചർച്ച തീരുമാനിച്ചിട്ടില്ലെന്നു ഖത്തർ (പിപിഎം)

Published on 30 June, 2026
യുഎസ്, ഇറാൻ സംഘങ്ങൾ ദോഹയിൽ, ചർച്ച തീരുമാനിച്ചിട്ടില്ലെന്നു ഖത്തർ (പിപിഎം)

ഇറാന്റെ പ്രതിനിധി സംഘം ദോഹയിൽ എത്തിയിട്ടുണ്ടെന്നു ഖത്തർ ചൊവാഴ്ച്ച സ്ഥിരീകരിച്ചു. പ്രസിഡന്റ് ട്രംപിന്റെ ദൂതന്മാരും എത്തിയിട്ടുണ്ട്. എന്നാൽ യുഎസ്-ഇറാൻ ചർച്ചകൾ തീരുമാനിച്ചിട്ടില്ലെന്നു വിദേശകാര്യ വകുപ്പ് വക്താവ് മാജിദ് അൽ അൻസാരി അറിയിച്ചു.

അടുത്ത ഏതാനും ദിവസങ്ങളിൽ ട്രംപിന്റെ ദൂതന്മാരായ സ്റ്റീവ് വിറ്റ്കോഫിനെയോ ഹാരദ് കുഷ്ണറെയോ കാണാൻ പരിപാടിയില്ലെന്നു ഇറാൻ വക്താവ് ഇസ്മയിൽ ബാഗായ് പറഞ്ഞു.

ഹോർമുസിലെ തർക്കങ്ങൾ തീർക്കാൻ യുഎസ്-ഇറാൻ ചർച്ച ചൊവാഴ്ച്ച ദോഹയിൽ നടക്കുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു. ഇറാൻ ഒരു ചർച്ചയ്ക്കു അഭ്യർഥിച്ചെന്നു ട്രംപും പറഞ്ഞിരുന്നു.

ഇറാൻ സംഘം എത്തിയത് ഖത്തറിൽ മരവിപ്പിച്ചു വച്ചിട്ടുളള $6 ബില്യൺ വിട്ടുകിട്ടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണെന്നു ഖത്തർ സ്ഥിരീകരിച്ചു. ഈ പണം കൈമാറിയിട്ടില്ല.

US, Iran teams in Doha, no talks set

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക