Image

വാഹനം സ്വയം നന്നാക്കാൻ അവകാശം നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു (പിപിഎം)

Published on 30 June, 2026
വാഹനം സ്വയം നന്നാക്കാൻ അവകാശം നൽകുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു (പിപിഎം)

വാഹന റിപ്പയർ ചെലവ് കുറഞ്ഞതും സുഗമവും ആക്കാനുളള ഉത്തരവിൽ പ്രസിഡൻറ് ട്രംപ് ഒപ്പുവച്ചു. അനാവശ്യമായ സർക്കാർ നിയന്ത്രണങ്ങളും അമിതമായ ചെലവും ഇല്ലാതെ വാഹനങ്ങൾ റിപ്പയർ ചെയ്തു കിട്ടാൻ ജനങ്ങൾക്കു അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  

സ്വന്തം വാഹനങ്ങൾ റിപ്പയർ ചെയ്യാൻ അമേരിക്കക്കാർക്കുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കാൻ ഉത്തരവിൽ ട്രംപ് ഇ പി എയോട് ആവശ്യപ്പെടുന്നു. വാഹനഭാഗങ്ങൾ വിൽക്കുന്ന വിപണികളിൽ മത്സരം വർധിപ്പിക്കയും ചെയ്യണം.  

"നിങ്ങളുടെ കാറിന്റെ ചെലവ് കുറയ്ക്കുന്നത് പ്രധാനമാണെന്നു ഞാൻ കരുതുന്നു," ട്രംപ് പറഞ്ഞു. "ഈ ഉത്തരവ് അതു സാധ്യമാക്കും. ജീവിതച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമാണത്."

സ്വയം വാഹനം നന്നാക്കുന്നവർ സർക്കാരിൽ നിന്ന് എതിർപ്പ് നേരിട്ടതായി അറിഞ്ഞെന്നു ട്രംപ് പറഞ്ഞു. "അതിനു ആളുകളെ അറസ്റ്റ് ചെയ്തെന്നു കേട്ടിട്ടു വിശ്വസിക്കാൻ കഴിഞ്ഞില്ല. പല വാഹന ഉടമകൾക്കും അതിനുള്ള വൈദഗ്ധ്യമുണ്ട്."

Trump signs 'right to repair' order

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക