Image

നിപ: ചികിത്സയിലുള്ള 43കാരന്റെ പരിശോധനാഫലം നെഗറ്റീവ്; ആരോഗ്യനിലയില്‍ മാറ്റമില്ല, വെന്റിലേറ്ററിൽ തുടരുന്നു

Published on 30 June, 2026
നിപ: ചികിത്സയിലുള്ള 43കാരന്റെ പരിശോധനാഫലം നെഗറ്റീവ്; ആരോഗ്യനിലയില്‍ മാറ്റമില്ല, വെന്റിലേറ്ററിൽ തുടരുന്നു

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43-കാരന്റെ ഏറ്റവും പുതിയ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗമുക്തിയുടെ ആദ്യ സൂചനകൾ നൽകിക്കൊണ്ട് ഫലം നെഗറ്റീവായത്. എന്നാൽ, ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലാത്തതിനാൽ യുവാവ് വെന്റിലേറ്ററിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനയുടെ ഭാഗമായാണ് സ്രവം ശേഖരിച്ചത്. രോഗം പൂർണ്ണമായും ഭേദമായോ എന്ന് ഉറപ്പുവരുത്തുന്നതിനായി സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെയിലെ ലാബിലേക്ക് വീണ്ടും അയക്കുന്നുണ്ട്. ഇക്കഴിഞ്ഞ പത്താം തീയതിയാണ് രാമനാട്ടുകര സ്വദേശിയായ യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക