
അമേരിക്കൻ തിരഞ്ഞെടുപ്പു സംവിധാനം ഉടച്ചു വാർക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന പ്രസിഡന്റ് ട്രംപിനു കോടതിയിൽ മറ്റൊരു തിരിച്ചടി കൂടി. തിരഞ്ഞെടുപ്പു ദിനം കഴിഞ്ഞു എത്തുന്ന മെയിൽ-ഇൻ ബാലറ്റുകളും സംസ്ഥാനങ്ങൾക്കു സ്വീകരിക്കാമെന്നു സുപ്രീം കോടതി തിങ്കളാഴ്ച്ച വിധിച്ചു.
ട്രംപ് തന്നെ നിയമിച്ച ജസ്റ്റിസ് ആമി കോണി ബാരറ്റ് പറഞ്ഞു: "വോട്ടിംഗ് പൂർത്തിയാവുമ്പോൾ വോട്ടർമാരുടെ തീർപ്പു പൂർത്തിയായി. ബാലറ്റുകൾ എത്തുമ്പോഴല്ല."
കർശനമായ വോട്ടർ ഐ ഡി നിയമങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച ട്രംപ് ഒട്ടേറെപ്പേരുടെ വോട്ടവകാശം തട്ടിയെടുക്കാൻ ശ്രമിക്കയാണെന്നു വിമർശനം ഉയർന്നിരുന്നു. അതിനൊപ്പമാണ് മെയിൽ-ഇൻ ബാലറ്റുകൾ നിയന്ത്രിക്കാനുളള ശ്രമം നടത്തിയത്.
കോടതി വിധി കനത്ത തിരിച്ചടി തന്നെയെന്നു ട്രംപ് തിങ്കളാഴ്ച്ച ട്രൂത് സോഷ്യലിൽ കുറിച്ചു. യാഥാസ്ഥിതിക ഭൂരിപക്ഷമുള്ള കോടതി ഇക്കാര്യത്തിൽ ട്രംപിനെ അനുകൂലിക്കാൻ തയാറില്ലെന്നു വ്യക്തമായി.
2020ൽ ജോ ബൈഡനോടു തോറ്റ ശേഷമാണു ട്രംപ് തിരഞ്ഞെടുപ്പു സംവിധാനം ഉടച്ചു വാർക്കണമെന്ന വാദം ഉയർത്തിയത്. അദ്ദേഹത്തിനു പക്ഷെ ആ ആരോപണം ഒരു കോടതിയിലും തെളിയിക്കാൻ കഴിഞ്ഞില്ല. അതിനദ്ദേഹം സുപ്രീം കോടതിയെ വരെ അധിക്ഷേപിക്കയും ചെയ്തു.
SCOTUS kills Trump bid to check mail-in ballots