Image

ഇന്ത്യൻ നാവിക കപ്പൽ ബാൾട്ടിമോറിൽ (പിപിഎം)

Published on 27 June, 2026
ഇന്ത്യൻ നാവിക കപ്പൽ ബാൾട്ടിമോറിൽ (പിപിഎം)

മെരിലാന്റിലെ ബാൾട്ടിമോർ തുറമുഖത്തു ഇന്ത്യൻ നാവിക സേനയുടെ ഐ എൻ എസ് സുദർശിനി കപ്പൽ വെള്ളിയാഴ്ച്ച നംകൂരമിട്ടു. ഇരു നാവിക സേനകളും തമ്മിലുള്ള സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും ഭാഗമാണ് ഈ സന്ദർശനമെന്നു പ്രതിരോധ വകുപ്പ് പറഞ്ഞു.

വിർജിനിയയിലെ നോർഫോക്ക് കടന്ന് എത്തിയ കപ്പൽ ലോകയാൻ 26 എന്ന യാത്രയിലാണ്. മെരിലാൻഡിൽ യുഎസിന്റെ 250ആം വാർഷികം ആഘോഷിക്കുന്ന സെയിൽ 250 പരിപാടിയിലും കപ്പൽ പങ്കെടുക്കും.

ജൂൺ 19 മുതൽ 23 വരെ നോർഫോക്കിൽ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

കൊച്ചിയിൽ നിന്നു പുറപ്പെട്ട കപ്പൽ 13,000 നോട്ടിക്കൽ മൈലുകൾ പിന്നിട്ടാണ് നോർഫോക്കിൽ എത്തിയത്.

INS Sudarshini arrives in Baltimore  

Join WhatsApp News
just asking 2026-06-27 15:56:05
ഇരുനൂറ്റമ്പതാമത്തെ സ്വാതന്ദ്ര്യദിനം ആണോ, അതോ അവിടെയുണ്ടായിരുന്ന ലക്ഷക്കണക്കിന് 'റെഡ് ഇന്ത്യൻസിന്റെ' ഇരുനൂതമ്പതാമത്തെ ചരമ വാർഷികം ആണോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക