
പള്ളിയും രാഷ്ട്രീയവും വേർതിരിച്ചു നിർത്തുന്ന 'എസ്റ്റാബ്ലിഷ്‌മെന്റ് ക്ളോസ്' നീക്കം ചെയ്യണമെന്നു ടെക്സസ് ലെഫ് ഗവർണർ ഡാൻ പാട്രിക്കിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ട്രംപ് നിയമിച്ച കമ്മീഷൻ ജസ്റ്റിസ് ഡിപ്പാർട്മെന്റിനോടു നിർദേശിച്ചു. ദശകങ്ങളായി 'ഇല്ലാത്ത' ചട്ടം ഉപയോഗിച്ചു അമേരിക്കൻ പൊതു ജീവിതത്തിൽ മത പ്രവർത്തനത്തെ ഒതുക്കി നിർത്തിയെന്നു കമ്മീഷൻ ആരോപിക്കുന്നു.
നിർദേശങ്ങൾ പാട്രിക് വെള്ളിയാഴ്ച്ച പ്രസിഡന്റ് ട്രംപിനു സമർപ്പിച്ചു. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, സൈന്യം, ആരോഗ്യ രക്ഷാ രംഗം എന്നിവിടങ്ങളിൽ ഫെഡറൽ ഏജൻസികൾ മതവുമായി ബന്ധപ്പെട്ട തർക്കങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യണം എന്നത്തിൽ സുപ്രധാന ശുപാർശകൾ കമ്മീഷൻ നൽകിയിട്ടുണ്ട്.
പാനലിനു മുന്നിൽ ഏഴു മാസത്തിനിടയിൽ 103 പേർ മൊഴി നൽകിയെന്നു പാട്രിക് പറഞ്ഞു. അവർ ജനങ്ങൾക്കുള്ള ആശങ്ക വ്യക്തമാക്കി. "ഭരണഘടനയിൽ ഇല്ലാത്ത ഒരു വ്യവസ്ഥ ഉപയോഗിച്ചു അവരെ ആക്രമിക്കയും ശിക്ഷിക്കയും ചെയ്‌തു. ആ ഇല്ലാത്ത വ്യവസ്ഥയാണ് സഭയും രാഷ്ട്രീയവും."
ശുപാർശകൾ പഠിച്ചു മത സ്വാതന്ത്ര്യത്തിനു അനുകൂലമായി പ്രവർത്തിക്കുമെന്നു ട്രംപ് പറഞ്ഞു.
ജോൺസൺ അമെൻഡ്മെന്റ് നീക്കം ചെയ്യണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. മത വിഭാഗങ്ങൾക്കു രാഷ്ട്രീയ പ്രവർത്തനം നിരോധിക്കുന്ന വ്യവസ്ഥയാണത്.
സൈന്യത്തിലും മതപ്രവർത്തനം അനുവദിക്കണമെന്ന് ശുപാർശയുണ്ട്.
Trump panel targets church-state doctrine