Image

സുഡാനിൽ കലാപത്തിന് ആയുധങ്ങൾ എത്തിച്ചെന്ന കുറ്റത്തിനു ഇന്ത്യക്കാരനെതിരെ യുഎസ് ഉപരോധം (പിപിഎം)

Published on 27 June, 2026
സുഡാനിൽ കലാപത്തിന് ആയുധങ്ങൾ എത്തിച്ചെന്ന കുറ്റത്തിനു ഇന്ത്യക്കാരനെതിരെ യുഎസ് ഉപരോധം (പിപിഎം)

സുഡാൻ ആഭ്യന്തര കലാപത്തിനു ആളും ആയുധവും സംഘടിപ്പിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒരു ഇന്ത്യക്കാരനും ഛത്തീസ്ഗഡിലെ ഒരു ആയുധ നിർമാണ സ്ഥാപനവും ഉൾപ്പെടെ എട്ടു പേർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി.

സുഡാൻ സൈന്യത്തിനും (എസ് എഫ് എ) അർദ്ധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്‌സസിനും (ആർ എസ് എഫ്) പോരാട്ടം തുടരാനും അത് രൂക്ഷമാക്കാനും വേണ്ട സഹായം ഇവർ നൽകി എന്നു യുഎസ് ട്രഷറിയുടെ ഓഫിസ് ഓഫ് ഫോറിൻ അസെറ്റ്സ് കൺട്രോൾ പറഞ്ഞു.  

അത്യധികം ഗുരുതരമായ മാനുഷിക ദുരിതം വഷളാക്കാൻ അവർ സഹായിക്കയാണ് ചെയ്‌തെതെന്ന കുറ്റമുണ്ട്.

ഛത്തിസ്ഗഢ് റായ്‌പൂരിലെ എസ് ബി എൽ എനർജി ലിമിറ്റഡ് സി ഇ ഓ: അലോക് ചൗധുരിയും കമ്പനിയും ഉപരോധത്തിന്റെ പരിധിയിൽ വന്നു.

സുഡാനിലെ ടാർജറ്റ് മൾട്ടിആക്ടിവിറ്റീസ് എന്ന കമ്പനിക്കാണ് ഇവർ സ്‌ഫോടകവസ്തുക്കൾ എത്തിച്ചത്. സുഡാൻ പ്രതിരോധ വകുപ്പിന്റെ കമ്പനിയാണ് ടാർജറ്റ്. യുഎസ് മുൻപ് ഉപരോധത്തിനു കീഴിൽ കൊണ്ടുവന്ന ഗിയാദ് ഇൻഡസ്ട്രിയൽ ഗ്രൂപ് ആയിരുന്നു ഇടനിലക്കാർ.

ആ സ്‌ഫോടക വസ്തുക്കൾ പിന്നീട് സുഡാൻ സേന ബോംബിന് ഉപയോഗിച്ചെന്നു യുഎസ് പറയുന്നു. 2024നു ശേഷം ചൗധുരി 200 തവണ സ്ഫോടകവസ്തുക്കൾ അയച്ചു.

സുഡാന്റെ ടാർഗറ്റ്, പോർട്സ് എൻജിനിയറിംഗ് കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി.

സുഡാനിൽ സമാധാനം നടപ്പാക്കണമെന്ന് ഉറച്ച നിലപാടിലാണ് ട്രംപ് ഭരണകൂടം എന്നു യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.

US sanctions eight including Indian over alleged Sudan networks

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക