
വയനാട്: മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യുന്നതിന് ഹൈക്കോടതിയുടെ താത്‌കാലിക വിലക്ക്. കേസിലെ പ്രതിയായ റോജി അഗസ്‌റ്റിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. പുനപ്പരിശോധനാ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ നടപടികളുമായി മുന്നോട്ട് പോകരുതെന്നാണ് ജസ്‌റ്റിസ് ഈശ്വരൻ എസ് ഉത്തരവിട്ടിരിക്കുന്നത്.
മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് പിടികൂടി കുപ്പാടിയിലെ ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ഈട്ടി മരത്തടികൾ ലേലം ചെയ്യാൻ ഈ മാസം 16 നാണ് സുൽത്താൻബത്തേരി മുൻസിഫ് മജിട്രേറ്റ് ഒന്നാം കോടതി ഉത്തരവിട്ടത്. ഈ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുന്നത്.