Image

ഹൈദരബാദിൽ 'ഡൊണാൾഡ് ട്രംപ് അവന്യൂ'; റോഡിന് തന്റെ പേരിട്ടതിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് ട്രംപ്!

Published on 27 June, 2026
ഹൈദരബാദിൽ 'ഡൊണാൾഡ് ട്രംപ് അവന്യൂ'; റോഡിന് തന്റെ പേരിട്ടതിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് ട്രംപ്!

ഹൈദരബാദിലെ യുഎസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് തന്റെ പേര് നൽകിയതിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇന്ത്യയോടുള്ള കൃതജ്ഞത പ്രകടിപ്പിച്ചത്.

ഇതൊരു അഭൂതപൂർവ്വമായ ആദരമെന്നാണ് ട്രംപ്  ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ വിശേഷിപ്പിച്ചത്. "ഇന്ത്യയിലെ ഹൈദരബാദിലെ പുതിയ ഡൊണാൾഡ് ട്രംപ് അവന്യൂ - ഈ രീതിയിൽ ആദരിക്കപ്പെടുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റ്. നന്ദി!" റോഡ് ഉദ്ഘാടന ചടങ്ങിലെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചു.

ഹൈദരബാദിലെ യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന് തെലങ്കാന ഔദ്യോഗികമായി ഡൊണാൾഡ് ട്രംപ് അവന്യൂ എന്ന് പുനർനാമകരണം ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ട്രംപിന്റെ ഈ പ്രതികരണം. ഹൈദരബാദിന്റെ ആഗോള പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യ-അമേരിക്ക ബന്ധത്തിൽ നഗരത്തിനുള്ള പങ്ക് എടുത്ത് കാണിക്കുന്നതിനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.


അമേരിക്കൻ നയതന്ത്ര കാര്യാലയവും നിരവധി പ്രമുഖ അന്താരാഷ്ട്ര ഐ.ടി കമ്പനികളും സ്ഥിതി ചെയ്യുന്ന ഹൈദരബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള നാനക്രാംഗുഡയിലാണ് ഈ അവന്യൂ സ്ഥിതി ചെയ്യുന്നത്. 

ഹൈദരബാദും അമേരിക്കയും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകാത്മകമായ അംഗീകാരമാണ് ഈ നാമകരണത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക