Image

വയനാട് പൊഴുതനയില്‍ പുലിയിറങ്ങി; അഞ്ച് ആടുകളെ കൊന്നു

Published on 27 June, 2026
 വയനാട് പൊഴുതനയില്‍ പുലിയിറങ്ങി; അഞ്ച് ആടുകളെ കൊന്നു

 

വൈത്തിരി: വയനാട് പൊഴുതനയില്‍ അഞ്ച് ആടുകളെ പുലി കടിച്ചുകൊന്നു. ശനിയാഴ്ച പുലര്‍ച്ചയാണ് സംഭവം. ആനോത്ത് ആണിവയല്‍ സെയ്താലിയുടെ ആടുകളെയാണ് പുലി പിടിച്ചത്.

കൂട്ടില്‍ കെട്ടിയ ആടുകളെയാണ് പുലി ആക്രമിച്ചത്. ആടുകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴേക്കും പുലി ഇരുളില്‍ മറഞ്ഞു. വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. സൗത്ത് വയനാട് വനം ഡിവിഷന്‍ പരിധിയിലാണ് ആനോത്ത്.

പുലി സാന്നിധ്യം പ്രദേശവാസികളെ ഭീതിയിലാക്കി. പുലിശല്യം ഒഴിവാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക