Image

ബൈബിൾ ഭാഗങ്ങൾ പഠിപ്പിക്കണമെന്ന് ടെക്സസ് സ്കൂളുകളിൽ നിയമം വരുന്നു (പിപിഎം)

Published on 27 June, 2026
ബൈബിൾ ഭാഗങ്ങൾ പഠിപ്പിക്കണമെന്ന് ടെക്സസ് സ്കൂളുകളിൽ നിയമം വരുന്നു (പിപിഎം)

ടെക്സസിലെ പബ്ലിക് സ്കൂളുകളിൽ ബൈബിൾ പഠനം നിർബന്ധിതമാക്കുന്നു. സാഹിത്യവുമായുള്ള പരിചയം മെച്ചപ്പെടുത്താൻ എന്ന വാദം ഉന്നയിച്ചു തയാറാക്കിയ പുതിയ പുസ്തകങ്ങളുടെ പട്ടികയിലാണ് ബൈബിളിൽ നിന്നുള്ള പാഠഭാഗങ്ങളും വരുന്നത്.

അഞ്ചു മില്യണിലധികം പബ്ലിക് സ്കൂൾ വിദ്യാർഥികളുള്ള ടെക്സസിൽ പരിഷ്ക്കരണം കൊണ്ടു വന്ന ബോര്ഡിലെ 10 അംഗങ്ങളിൽ പകുതി റിപ്പബ്ലിക്കൻ അനുഭാവികളാണ്.

എലിമെന്ററി സ്കൂൾ മുതൽ ബൈബിൾ ഭാഗങ്ങൾ പഠിപ്പിക്കും. അതിൽ ഉൾപെട്ടവ: ലുക്കാസിന്റെ സുവിശേഷത്തിലെ വിനയത്തിന്റെ ആവശ്യം (The Necessity of Humility), സഭാപ്രസംഗിയുടെ എല്ലാറ്റിനും ഒരു കാലമുണ്ട് (To Everything There is a Season).

മിഡിൽ-ഹൈസ്കൂളിൽ: കൊരിന്ത്യർ ഒന്നാം ഭാഗത്തിൽ നിന്നു 'Definition of Love,' ഉൾപ്പെടുത്തിയിട്ടുണ്ട്.

മതപരിവർത്തന ലക്ഷ്യങ്ങളൊന്നും ഇതിൽ ഇല്ലെന്നു ടെക്സസ് പബ്ലിക് പോളിസി ഫൗണ്ടേഷൻ എന്ന യാഥാസ്ഥിതിക സ്ഥാപനം പറയുന്നു. "മഹത്തായ സാഹിത്യം പരിചയപ്പെടുത്തുകയാണ്."

എന്നാൽ ബോർഡിനു മുന്നിൽ മൊഴി നൽകിയ പലരും എതിർപ്പ് പ്രകടിപ്പിച്ചു. ബാപ്റ്റിസ്റ്റ് ജോയിന്റ് കമ്മിറ്റി ഫോർ റിലീജിയസ് ലിബർട്ടി പറയുന്നത് പഠിപ്പിക്കാൻ പോകുന്നത് ഇവാൻജെലിക്കൽ ബൈബിൾ ആണെന്നാണ്. അതിൽ നിയമവിരുദ്ധമായി മതത്തെ പിന്താങ്ങുന്നു എന്ന പ്രശ്നമുണ്ട്.

ബൈബിൾ അടിസ്ഥാനപരമായി അമേരിക്കയുടെ സ്ഥാപനവും സാഹിത്യവും മനസിലാക്കാൻ സഹായിക്കുന്ന മഹാ സാഹിത്യമാണെന്നു ടെക്സസ് വിദ്യാഭ്യാസ അധികൃതർ വാദിക്കുന്നു. എന്നാൽ വിമർശകർ ചൂണ്ടിക്കാട്ടുന്നത് മതവും രാഷ്ട്രവും വേർതിരിച്ചു നിർത്തുന്ന ഭരണഘടനയുടെ ലംഘനമാണ് ഈ നീക്കം എന്നാണ്. ടെക്സസ് സ്കൂളുകളിൽ ക്രിസ്ത്യൻ പഠനം അടിച്ചേൽപിക്കയാണ്.

Texas introducing Bible lessons in schools  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക