
രണ്ടു പതിറ്റാണ്ടോളം അമേരിക്കയിൽ മകന്റെ കൂടെ ജീവിച്ചപ്പോൾ യുഎസ് പൗരത്വം നേടിയ ഇന്ത്യക്കാരി 94 വയസിൽ അതു വേണ്ടെന്നു വച്ച് ഇന്ത്യൻ പാസ്പോർട്ടിനു വീണ്ടും അപേക്ഷിച്ചു.
കോൺട്രഗുണ്ടാ മഹാലക്ഷ്‌മമ്മ ഇന്ത്യയിലേക്കു മടങ്ങിയ ശേഷം ഇപ്പോൾ ആന്ധ്ര പ്രദേശിലെ സ്വന്തം ചിന്താകുമ്പാല ഗ്രാമത്തിലാണ്. "ഇന്ത്യക്കാരിയായി മരിക്കാൻ ആഗ്രഹിക്കുന്നു" എന്നവർ പറയുന്നതായി വാർത്താ മാധ്യമങ്ങൾ അറിയിച്ചു.
അവരുടെ പാസ്പോർട്ട് അപേക്ഷ ബാപട്ല ഡിസ്‌ട്രിക്‌ട് കലക്‌ടർ വിനോദ് കുമാറിന്റെ മുന്നിലാണ് ഉള്ളത്. ഇന്ത്യൻ ഭരണഘടനയോടു കൂറ് പ്രഖ്യാപിക്കുന്ന പ്രതിജ്ഞ അവർ തെലുങ്കിൽ എടുത്തു.
ഭർത്താവ് നാഗഭൂഷണം മരിച്ച ശേഷമാണു മഹാലക്ഷ്‌മമ്മ കാൻസർ സ്പെഷ്യലിസ്റ്റായ മകൻ ഡോക്ടർ ബചൈയ്യ ചൗധുരിയോടൊപ്പം ജീവിക്കാൻ അമേരിക്കയിൽ പോയത്. 2000 ആണ്ടിൽ അവർക്കു യുഎസ് പൗരത്വം കിട്ടി.
എന്നാൽ 2018ൽ യുഎസ് വാസം അവസാനിപ്പിച്ച് അവർ നാട്ടിലേക്കു മടങ്ങി. യുഎസ് പൗരത്വം സ്വയം ഉപേക്ഷിച്ചു ഇന്ത്യൻ പൗരത്വത്തിനും പാസ്പോർട്ടിനും വേണ്ടി ഓൺലൈൻ അപേക്ഷ കൊടുത്തു.
മഹാലക്ഷ്‌മമ്മയ്ക്ക് ഓ സി ഐ കാർഡും യുഎസ് പൗരത്വവും ഉണ്ട്. ഇന്ത്യൻ പാസ്പോർട്ടിനും പൗരത്വത്തിനുമുളള അപേക്ഷ ഡൽഹിയിൽ വിദേശമന്ത്രാലയത്തിനു അയച്ചതായി കലക്‌ടർ കുമാർ പറഞ്ഞു.
Indian woman. 94, gives up US citizenship