
ഹോർമുസ് കടലിടുക്കിലൂടെ കടന്നു പോയ സിംഗപ്പൂർ ചരക്കു കപ്പലിനെ വ്യാഴാഴ്ച്ച ഇറാൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതിനു മറുപടിയായി ഇറാന്റെ ഡ്രോൺ സംഭരണികളിലും തീരത്തെ റഡാറുകളിലും ആക്രമണം നടത്തിയെന്നു യുഎസ് സേനയുടെ സെൻട്രൽ കമാൻഡ് സെന്റ്‌കോം വെള്ളിയാഴ്ച്ച അറിയിച്ചു.
യുഎസ് വ്യോമസേന അതിശക്തമായ ആക്രമണം നടത്തിയെന്നു സെന്റ്‌കോം പറഞ്ഞു. ഇറാൻ അതേ നാണയത്തിൽ തന്നെ മറുപടി നൽകുമെന്നു വിപ്ലവ സേന ഐ ആർ ജി സി താക്കീതു നൽകുകയും ചെയ്തു.
സ്വിറ്റസർലൻഡിൽ ഇറാനുമായി സമാധാന ചർച്ച നടത്തുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു: "അക്രമത്തിനു അക്രമം കൊണ്ടു തന്നെ മറുപടി നൽകും."
തീരനഗരമായ സിറിക്കിൽ വൻ സ്‌ഫോടനങ്ങൾ ഉണ്ടായെന്നു റിപ്പോർട്ടുണ്ട്.
ബദൽ പാതയിൽ തർക്കം
ഇറാന്റെ മേൽനോട്ടത്തിലാണ് ഹോർമുസിലെ ഗതാഗതം എന്നു ചൂണ്ടിക്കാട്ടിയായ ഐ ആർ ജി സി, ഇറാനെ അറിയിക്കാതെ ഹോർമുസിൽ ബദൽ പാത തുറക്കാൻ നടത്തുന്ന ശ്രമത്തെ അപലപിച്ചു. ആക്രമണത്തിനു പ്രകോപനം അതാണെന്ന് അവർ സൂചിപ്പിച്ചു.
ഇറാന്റെ നിയന്ത്രണം ഇല്ലാതെ ബദൽ പാതയിലൂടെ കടന്നു പോകാൻ ശ്രമിക്കുന്ന കപ്പലുകൾ തുടർന്നും അപകടം നേരിടുമെന്ന് ഐ ആർ ജി സി വ്യക്തമാക്കി.
ഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന ഇറാൻ തള്ളി. "പേർഷ്യൻ ഗൾഫിന്റെ യാഥാർഥ്യം മനസിലാക്കുക, ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കുന്നത് ഇറാൻ ആണ്. നിയമം ആദരിക്കുക."
വെടിനിർത്തൽ ലംഘനമെന്നു ട്രംപ്
ഹോർമുസ് വഴി കടന്നു പോയ 'എവർ ലവ്ലി' കപ്പലിനു നേരെ ഇറാൻ നാലു ഡ്രോണുകളെങ്കിലും അടിച്ചെന്നു ട്രംപ് പറഞ്ഞു. അത് വെടിനിർത്തൽ ലംഘനമാണ്.
"വളരെ വിലപിടിച്ച ചരക്കുകൾ കയറ്റിയ കപ്പലാണത്. ഒരു ഡ്രോൺ അടിച്ചത് ഡെക്കിലാണ്. മറ്റു മൂന്നു ഡ്രോണുകളും നമ്മൾ വീഴ്ത്തി."
ഇതു വീണ്ടും യുദ്ധത്തിലേക്കു നയിക്കുമോ എന്നു ട്രംപ് പറഞ്ഞില്ല. "ഇപ്പോഴും പോരാട്ടം നടക്കുന്നുണ്ട്, അവർക്കു കുറച്ചു ആയുധശേഷി ബാക്കിയുണ്ട്. അവർ കപ്പലിനെ ആക്രമിച്ചത് ശരിയായില്ല."
എന്നാൽ വേഗത്തിൽ തന്നെ അദ്ദേഹം യുദ്ധത്തിൽ നിന്നു വഴി മാറി. "വൈകാതെ തന്നെ നമുക്ക് $2.50 വിലയ്ക്കു ഗ്യാസോലിൻ വിൽക്കാൻ കഴിയും."
സെന്റ്‌കോം പ്രസ്താവനയിൽ പറഞ്ഞു: "ചരക്കു കപ്പലിനു നേരെ നടത്തിയ അനാവശ്യമായ ആക്രമണം വെടിനിർത്തൽ ലംഘനം തന്നെയാണ്. ഇറാന്റെ അപകടകരമായ പെരുമാറ്റം കപ്പൽ ഗതാഗതത്തിനു തന്നെ ഭീഷണിയായി. ഈ അന്താരാഷ്ട്ര ഇടനാഴിയിലൂടെ ചരക്കു ഗതാഗതം വേഗത്തിൽ മെച്ചപ്പെട്ടു വരികയായിരുന്നു."
US forces hit Iran after ship attacked in Hormuz