
സമീപത്തുള്ള രാജ്യങ്ങളുടെ മീതെ ഇറാനു നേരെ ഇസ്രയേലി സൈനിക വിമാനങ്ങൾ നിരന്തരം പറക്കുന്നത് തങ്ങളുടെ നേരെയുള്ള ഭീഷണിയായി കണക്കാക്കുമെന്നു ഇറാൻ വിപ്ലവസേന ഐ ആർ ജി സി താക്കീതു നൽകി. യഹൂദ രാജ്യത്തെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം അമേരിക്കയ്ക്കുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി.
അതിനു അമേരിക്കയ്ക്കു കഴിയുന്നില്ലെങ്കിൽ ഇറാൻ ഏകപക്ഷീയമായ നടപടി സ്വീകരിക്കും.
യുഎസ്-ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകൾ ലംഘിച്ചു ഇസ്രയേൽ ലെബനനിൽ ആക്രമണം തുടരുന്നതാണ് പ്രകോപനം. അറേബ്യൻ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളിൽ വീണ്ടും സൈനിക നീക്കങ്ങൾ കാണുന്നത് മറ്റൊരു പ്രകോപനമാവുന്നു.
Iran issues warning over Israeli aircraft movement