
ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും കപ്പലിനെ ആക്രമിച്ചു. എവർ ലവ്ലി എന്ന തായ്‌വാൻ കപ്പൽ വ്യാഴാഴ്ച്ച വൈകിട്ടാണ് ആക്രമിക്കപ്പെട്ടത്.
ഹോർമുസ് കടലിടുക്കിന്റെ ചുമതല ഇറാനെയും ഒമാനെയും ഏൽപിച്ച യുഎസ്-ഇറാൻ ധാരണാപത്രം ചൂണ്ടിക്കാട്ടി, ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നു ഇറാൻ ആവർത്തിച്ചു.
ഒമാൻ തീരത്തിനു സമീപത്തു വച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. യുദ്ധം മൂലം ഗൾഫിൽ കുടുങ്ങിയ നൂറുകണക്കിനു കപ്പലുകൾ ഒഴിപ്പിക്കാനുളള ശ്രമം ഇതോടെ യുഎൻ നിർത്തി വച്ചു.
യുഎസ്-ഇറാൻ കരാർ നിലവിൽ വന്നതോടെ ഹോർമുസ് വഴി നിരവധി കപ്പലുകൾ സുരക്ഷിതമായി കടന്നു പോയിരുന്നു. ഇപ്പോൾ ഉണ്ടായ പ്രകോപനം അറേബ്യൻ ഗൾഫ് രാജ്യങ്ങളും യുഎസുമായി നടന്ന ചർച്ചകൾക്കു ശേഷം പുറത്തു വന്ന പ്രസ്താവനയാണെന്നു കരുതപ്പെടുന്നു. യുഎസും ജി സി സി രാജ്യങ്ങളും ചേർന്നു 'ഇടപെടാൻ' നടത്തുന്ന 'ഉത്തരവാദിത്തമില്ലാത്ത പ്രകോപനങ്ങളെ' എതിർക്കുന്നുവെന്നു ഇറാൻ വ്യക്തമാക്കി.
ഹോർമുസ് ഒഴിവാക്കി സമാന്തര കപ്പൽ പാത നിർമിക്കാനുള്ള ആലോചന ആ ചർച്ചയിൽ നടന്നു എന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. ഇറാൻ അനുവദിച്ച റൂട്ടുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് ഇറാൻ വിപ്ലവ സേന ഐ ആർ ജി സി പ്രസ്താവനയിൽ താക്കീതു നൽകി.
ബുധനാഴ്ച്ച ഹോർമുസ് വഴി ഇറാൻ കടത്തി വിട്ട 70 കപ്പലുകളിൽ 29 എണ്ണക്കപ്പലുകളും ഉണ്ടായിരുന്നു.
Iran attacks ship in Hormuz