
ന്യൂഡൽഹി: ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുകൾ ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടു. ഒരു വർഷത്തിലേറെയായി പുറത്തുവിടാതിരുന്ന ഈ വിവരങ്ങൾ ഇതാദ്യമായാണ് പൊതുസമക്ഷം വെളിപ്പെടുത്തുന്നത്.
ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡിലെ സുബേദാർ മേജർ പവൻ കുമാർ, ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിന്റെ നാലാം ബറ്റാലിയനിലെ റൈഫിൾമാൻ സുനിൽ കുമാർ, 5 ഫീൽഡ് റെജിമെന്റിലെ ലാൻസ് നായിക് ദിനേഷ് കുമാർ, 851 ലൈറ്റ് റെജിമെന്റിലെ അഗ്നിവീർ മൂഡ് മുരളി നായിക്, 237 ഫീൽഡ് വർക്ക്‌ഷോപ്പിലെ ഹവിൽദാർ സുനിൽ കുമാർ സിംഗ്, ഇന്ത്യൻ വ്യോമസേനയുടെ 39 വിംഗിലെ സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥർ.