Image

പാസ്പോർട്ട് പൗരത്വം ഉറപ്പാക്കുന്നില്ലെന്ന രേഖയല്ലെന്ന വാദം അസംബന്ധമെന്നു തരൂർ (പിപിഎം)

Published on 26 June, 2026
പാസ്പോർട്ട് പൗരത്വം ഉറപ്പാക്കുന്നില്ലെന്ന രേഖയല്ലെന്ന വാദം അസംബന്ധമെന്നു തരൂർ (പിപിഎം)

ഇന്ത്യൻ പാസ്പോർട്ട് പൗരത്വം ഉറപ്പാക്കുന്നില്ലെന്നും അതൊരു യാത്രാ രേഖ മാത്രമാണെന്നും ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിനെ കോൺഗ്രസ് എം പി: ശശി തരൂർ ശക്തമായി വിമർശിച്ചു. "ബാലിശമായ വിവാദം," തരൂർ പറഞ്ഞു. "അസംബന്ധമായ നിയമ വിരോധാഭാസം."  

നിയമത്തിൽ അവ്യക്തത ഉണ്ടെങ്കിൽ സാമാന്യ ബുദ്ധി ഉപയോഗിച്ചു നിയമം ഉടച്ചു വാർക്കണമെന്നു തരൂർ നിർദേശിച്ചു.

1967ലെ പാസ്പോർട്സ് ആക്ട് അനുസരിച്ചുള്ള വ്യാഖ്യാനം സാധാരണ പൗരന്മാർക്കു ഫലത്തിൽ യാതൊരു അർഥവുമുള്ളതല്ലെന്നു തരൂർ പറഞ്ഞു.

ജനങ്ങൾ ആ വിശദീകരണം കേട്ട് അമ്പരന്നുവെന്നും പ്രതീക്ഷിച്ച രാഷ്ട്രീയ വിവാദം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപുലമായ പോലീസ് പരിശോധനയും മറ്റും കഴിഞ്ഞു നൽകുന്ന ഇന്ത്യൻ പാസ്പോർട്ട് പതിറ്റാണ്ടുകളായി ഏറ്റവും ഉയർന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖയാണ്.

"കർശന പരിശോധന കഴിഞ്ഞു നൽകുന്ന പാസ്പോർട്ട് പൗരത്വം തെളിയിക്കുന്നില്ലെന്നു പറയുന്നത് അസംബന്ധമായ നിയമ വിരോധാഭാസമാണ്. പാസ്പോർട്ട് പൗരത്വം തെളിയിക്കുന്നില്ലെങ്കിൽ പിന്നെ എന്താണ് തെളിയിക്കുക?"

ആധാർ തിരിച്ചറിയൽ രേഖ ആണെന്നും പക്ഷെ പൗരത്വത്തിനു തെളിവില്ലെന്നും സുപ്രീം കോടതി പറഞ്ഞതു കൂടി പരാമർശിച്ചു തരൂർ പറഞ്ഞു: "ഇന്ത്യക്കാർ നിയമപരമായി വെട്ടിലാണ്. ഭരണകൂടം സൃഷ്ടിച്ച കെണി. ലോകോത്തര നിലവാരമുളള ബയോമെട്രിക് രേഖകളാണ് സർക്കാർ നൽകുന്നത്; പക്ഷെ അവയ്‌ക്കൊന്നും അവയുടെ അതിർത്തിക്കുള്ളിൽ പൗരത്വം ഉറപ്പിക്കുന്ന സാധുതയില്ല.

പാസ്‌പോർട്ടും ആധാർ കാർഡും ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന രേഖകളാണെന്നു ഉറപ്പിക്കുന്ന നിയമനിർമാണം നടത്തണമെന്നു തരൂർ സർക്കാരിനോട് ആവശ്യപ്പെട്ടു.

Tharoor questions Centre over "fatuous" passport row

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക