Image

കൊൽക്കത്ത വെയർഹൗസ് അപകടം; മരണസംഖ്യ 15 ആയി

Published on 26 June, 2026
കൊൽക്കത്ത വെയർഹൗസ്  അപകടം; മരണസംഖ്യ 15 ആയി

കൊൽക്കത്ത: കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന വെയർഹൗസിൻ്റെ മേൽക്കൂര തകർന്നു വീണ അപകടത്തിൽ മരണസംഖ്യ ഉയർന്നു. നിലവിലെ കണകുക്കൾ പ്രകാരം അപകടത്തിൽ 15 പേർക്ക് ജീവൻ നഷ്‌ടമായി. ശക്തമായി പുരോഗമിക്കുന്ന തിരച്ചിലിൽ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള രക്ഷപ്രവർത്തകരും ഒന്നിലധികം ഏജൻസികളുടെ സംഘങ്ങളും കൂടി രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

വെയർഹൗസിൻ്റെ മേൽക്കൂര തകർന്ന് രണ്ട് ദിവസത്തിന് ശേഷവും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ തീവ്രമായ തിരച്ചിൽ നടത്തികൊണ്ടിരിക്കുകയാണെന്ന് ഉദോഗ്യസ്ഥൻ കൂട്ടിചേർത്തു.അതിനിടയിൽ രാത്രി തിരച്ചിലിൽ കണ്ടെടുത്ത രണ്ട് മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെ, മന്നു കുമാർ, സാഹിൽ സർദാർ എന്നീ അപകടത്തിൽപ്പെട്ട രണ്ട് തൊഴിലാളികൾ സർക്കാർ നടത്തുന്ന എസ്എസ്കെഎം ആശുപത്രിയിൽ മരിച്ചു. അതോടുകൂടിയാണ് മരണസംഖ്യ വർധനവ് 15 ആയി രേഖപ്പെടുത്തിയത്.

ബിഹാറിലെ മുൻഗർ ജില്ലയിൽ നിന്നുള്ള പത്തൊമ്പതുകാരനാണ് മരണപ്പെട്ട മന്നു കുമാർ. ജൂൺ 24 ന് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇയാളെ രക്ഷപ്പെടുത്തുകയും വ്യാഴാഴ്‌ച രാത്രി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്‌തു. തുടർച്ചയായ വൈദ്യസഹായം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മരണപ്പെട്ട മന്നു കുമാറിന് ജിവൻ മാത്രമല്ല അദ്ദേഹത്തിൻ്റെ കുടുംബത്തെയും നഷ്‌ടപ്പെട്ടു. വെയർഹൗസ് തകർച്ചയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് അപകടത്തിൽ മരിച്ചപ്പോൾ സഹോദരൻ ഘി കുമാറിനെയും ഒരേസമയം മന്നുവിന് നഷ്ട്ടമായി.

അപകടത്തിൽ പ്രതികരിച്ച മുഖ്യമന്ത്രി സുവേന്ദു അധികാരി ശക്തമായി തിരച്ചിൽ തുടരുന്നുണ്ടെന്നും സൈനികരും ദേശീയ ദുരന്ത നിവാരണ സേനയും ഒരുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുവരെ അവർ അവിടെ ഉണ്ടാക്കുമെന്നും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക