
ചേര്‍ത്തല: നൈപുണ്യ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ഡിഗ്രി, പിജി പഠനം പൂര്‍ത്തിയാക്കിയ 259 വിദ്യാര്‍ത്ഥികളുടെ ബിരുദ ദാനം ചടങ്ങ് -- കോണ്‍വൊക്കേഷന്‍ 2026 - നടത്തി. എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലിത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംമ്പ്‌ലാനി മുഖ്യ അതിഥി ആയിരുന്നു. പുതുതായി നിര്‍മ്മിച്ച ബോധി ലൈബ്രറിയുടെ വെഞ്ചരിപ്പും ഉദ്ഘാടനവും ആര്‍ച്ചുബിഷപ് നിര്‍വഹിച്ചു.
2003 ല്‍ സ്ഥാപിതമായ ചേര്‍ത്തല നൈപുണ്യ കോളേജില്‍ കേരള സര്‍വകലാശാലയുടെ 12 ഡിഗ്രി പിജി കോഴ്സുകള്‍ നടന്നുവരുന്നു. നാക്ക് എ ഗ്രേഡ്, എ.ഐ.സി.ടി.ഇ. അംഗീകാരം, ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ എന്നിവയുള്ള നൈപുണ്യ 2025 ല്‍ ഏറ്റവും മികച്ച ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനത്തിനുള്ള ക്യാമല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് നേടിയിരുന്നു. ഈ വര്‍ഷം ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി പരീക്ഷയില്‍ യൂണിവേഴ്‌സിറ്റി ആദ്യ മൂന്നു റാങ്കുകളും, കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ വിവിധ റാങ്കുകളും കോളേജ് സ്വന്തമാക്കി.
റാങ്കുകള്‍ നേടിയ കേയ്ത് സൈമണ്‍, ഫാത്തിമ ബഷീര്‍, ആരോമല്‍ രവി, അശ്വിന്‍ എസ്, ഷാരോണ്‍ ജോഷി, നെബിന്‍ സജി, സന്ദീപ് എ എസ്, റിനുന്‍ മേരി റോയ്, ഉദയകൃഷ്ണ എം, ദീപക് പി. എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.
അതിരൂപത വികാരി ജനറല്‍ മോണ്‍. ആന്റോ ചേരാംത്തുരുത്തി അധ്യക്ഷനായി. നൈപുണ്യ സ്ഥാപക ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കളപ്പുരക്കല്‍, ചേര്‍ത്തല ഫോറോന വികാരി ഫാ. ജോഷി വേഴപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. നൈപുണ്യ ഡയറക്ടര്‍ ഫാ. ഡോ. ബെന്നി ജോണ്‍ മാരാംപറമ്പില്‍ സ്വാഗതവും കോളേജ് ഡീന്‍ ഡോ. അജയ് കൃഷ്ണന്‍ നന്ദിയും പറഞ്ഞു. ഫാ. അന്‍സില്‍ മൈപ്പാന്‍, ഫാ. ജിനു ചെത്തിമറ്റം, പ്രൊഫ. വിനോദ് ചന്ദ്രന്‍, ഡോ. ജുനൈദ്, കലാ അനില്‍കുമാര്‍, ഐവീന്‍ ഇട്ടി തോമസ്, വിഷ്ണു ജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
(ഫോട്ടോ - ചേര്‍ത്തല നൈപുണ്യ കോളേജില്‍ നിര്‍മിച്ച ബോധി ലൈബ്രറി ഉദ്ഘാടനം ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിക്കുന്നു. മോണ്‍. ആന്റോ ചേരാംത്തുരുത്തി, ഫാ. ജോഷി വേഴപറമ്പില്‍, ഫാ. പീറ്റര്‍ കണ്ണമ്പുഴ, ഫാ. ബെന്നി ജോണ്‍ മാരാംപറമ്പില്‍, ഫാ. അന്‍സില്‍ മൈപ്പാന്‍, ഡോ. അജയ് കൃഷ്ണന്‍, എന്നിവര്‍ സമീപം.)