Image

ട്രിച്ചി ഈസ്റ്റില്‍ സ്റ്റാലിന്‍ ഇറങ്ങുമോ; സസ്‌പെന്‍സ് നിലനിര്‍ത്തി ഡിഎംകെ

Published on 26 June, 2026
 ട്രിച്ചി ഈസ്റ്റില്‍ സ്റ്റാലിന്‍ ഇറങ്ങുമോ; സസ്‌പെന്‍സ് നിലനിര്‍ത്തി ഡിഎംകെ

 

ചെന്നൈ: വിജയ് ഒഴിഞ്ഞ ട്രിച്ചി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി മുന്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ മത്സരിക്കുമെന്ന് സൂചന. അടുത്തിടെ വിജയ് നടത്തിയ വെല്ലുവിളികള്‍ ഡിഎംകെ ക്യാമ്പിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

ഇതിന് മറുപടി നല്‍കാന്‍ സ്റ്റാലിന്‍ തന്നെ നിയമസഭയില്‍ എത്തണമെന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. അപ്പായെ ഉടന്‍ സഭയില്‍ കാണാമെന്ന് ഡിഎംകെ മുന്‍ മന്ത്രി കെ.എന്‍. നെഹ്റു പരസ്യമായി പ്രസംഗിച്ചതും ഈ നീക്കത്തിന്റെ ഭാഗമായാണ്.

അതേസമയം താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. മത്സരിച്ച് വീണ്ടും പരാജയപ്പെട്ടാല്‍ അത് കനത്ത രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ഭയം സ്റ്റാലിന്‍ കുടുംബത്തിനുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക