Image

സിപിഎമ്മിനെ അടിക്കാന്‍ മോദിക്കും അദാനിക്കുമൊപ്പമുള്ള പിണറായിയുടെ ചിത്രം ആയുധമാക്കി ഡിഎംകെ

Published on 26 June, 2026
സിപിഎമ്മിനെ അടിക്കാന്‍ മോദിക്കും അദാനിക്കുമൊപ്പമുള്ള പിണറായിയുടെ ചിത്രം ആയുധമാക്കി ഡിഎംകെ

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ-സിപിഎം ബന്ധം തര്‍ന്നതോടെ ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിക്കെതിരെ ഡിഎംകെ മുഖപത്രമായ മുരശൊലിയില്‍ കടുത്ത ഭാഷയിലുള്ള ലേഖനപരമ്പരയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്.

കേരളത്തിലെ പിണറായി വിജയന്റെ പത്തുവര്‍ഷത്തെ ഭരണം കനത്ത പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ ഇടതുപക്ഷത്തെ കടന്നാക്രമിക്കുന്നത്. വിഴിഞ്ഞം പദ്ധതി ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൗതം അദാനിക്കുമൊപ്പം പിണറായി വിജയന്‍ ചിരിച്ചുനില്‍ക്കുന്ന ചിത്രം സഹിതമാണ് മുരശൊലിയിലെ ലേഖനം.

കേരളത്തില്‍ ഇടതുസര്‍ക്കാരിനെ ജനം വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണെന്ന് ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. നവകേരള യാത്രയേയും മുന്‍ വ്യവസായ മന്ത്രി പി. രാജീവിനെയും രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. സിപിഎമ്മിന്റെ യഥാര്‍ത്ഥ സാമ്പത്തിക നയം എന്താണെന്ന് ചോദിക്കുന്ന ഡിഎംകെ സിപിഎമ്മിനെ കടന്നാക്രമിക്കുകയാണ്.

അതേസമയം ഡിഎംകെയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി തമിഴക വെട്രി കഴകം രംഗത്തെത്തി. എം.കരുണാനിധി ജീവിച്ചിരുന്നെങ്കില്‍ സ്വന്തം മുന്നണിയിലെ സഖ്യകക്ഷിക്കെതിരെ ഇങ്ങനെ എഴുതാന്‍ സമ്മതിക്കില്ലായിരുന്നുവെന്ന് മന്ത്രി രാജ്മോഹന്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക