Image

ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി നഴ്‌സ് മരിച്ചു

Published on 26 June, 2026
 ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും  മീനച്ചിലാറ്റിലേക്ക് ചാടിയ സ്വകാര്യ ആശുപത്രി നഴ്‌സ് മരിച്ചു

 

കോട്ടയം: പാലാ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ വയല സ്വദേശി എമ്മി ഉദയനാണ് മരിച്ചത് .

ഇന്ന് രാവിലെ ഒമ്പതോടെയാണ് ഇവര്‍ ആറ്റില്‍ ചാടിയത്. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സും കോട്ടയത്ത് നിന്നും സ്‌കൂബ ടീമും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയതിന് പിന്നാലെ ഉച്ചയ്ക്ക് 12ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ ചെരിപ്പും പഴ്‌സും പാലത്തില്‍ കണ്ടെത്തി. ഇവര്‍ ജീവനൊടുക്കാന്‍ ഇടയായ കാരണം എന്താണെന്ന് വ്യക്തമല്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക