
ഷാര്‍ലറ്റ് (നോര്‍ത്ത് കരോളിന): കഴിഞ്ഞ ഡിസംബറില്‍ ഒന്നിച്ച് ജനിച്ച നാല്‍വര്‍ കുട്ടികളിലൂടെ (quadruplets) വാര്‍ത്തകളില്‍ നിറഞ്ഞ കാര്‍ലോസ് എബ്രഹാംസ് (35) അന്തരിച്ചു. നോര്‍ത്ത് കരോളിനയിലെ റസ്റ്റോറന്റ് ഉടമയായ കാര്‍ലോസിന്റെ അപ്രതീക്ഷിത വിയോഗം ഭാര്യ റോണ്‍ഞ്ചെറയെയും നാല്‍വര്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ 7 മക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു (ജൂണ്‍ 20) കാര്‍ലോസിന്റെ മരണം. വന്ധ്യതാ ചികിത്സകളുടെ സഹായമില്ലാതെ കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന നാല്‍വര്‍ കുട്ടികള്‍ ജനിച്ചത്. 16 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷം ഭര്‍ത്താവ് പിരിഞ്ഞതോടെ, താന്‍ ഇനി പഴയതുപോലെ ആകില്ലെന്നും 7 മക്കളെ വളര്‍ത്താന്‍ ദൈവം കരുത്ത് നല്‍കട്ടെയെന്നും റോണ്‍ഞ്ചെറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കുടുംബത്തെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ ഗോഫണ്ട്മീ (GoFundMe) വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.