Image

രാമക്ഷേത്ര സംഭാവന ക്രമക്കേട്; 8 പേർക്കെതിരെ കേസെടുത്ത് പൊലീസ്

Published on 25 June, 2026
രാമക്ഷേത്ര സംഭാവന ക്രമക്കേട്; 8 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ലഭിച്ച സംഭാവനകളിൽ വൻ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും നടന്നെന്ന പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് അയോധ്യ പൊലീസിന്റെ നടപടി.

സംഭവത്തിൽ, ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതിനും, ദുരുപയോഗം ചെയ്തതിനും, വകമാറ്റിയതിനും എട്ട് പേർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമി പൊലീസാണ് കേസ് എടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക