
തൃപ്പൂണിത്തുറ: രോഗബാധിതയായ അമ്മയെ പരിചരിക്കാനായി അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ മകനും അമ്മയുടെ വിയോഗത്തിന് പിന്നാലെ ജീവിതത്തിൽ നിന്ന് യാത്രയായി. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ അംഗം- തൃപ്പൂണിത്തുറ വടക്കേക്കോട്ടെ പാഴൂര്‍ ലെയിനിലെ ‘ചിത്ര’യില്‍ പി കെ രുക്മിണി അമ്മ(83)യും മകന്‍ ഹരിമിത്ര(51)യുമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചത്.
അമ്മയുടെ സംസ്‌കാരച്ചടങ്ങുകൾ നടക്കാനിരിക്കെയാണ് മകൻ കുഴഞ്ഞുവീണ് മരിച്ചത് . വടക്കേക്കോട്ട പാഴൂർ ലൈൻ പരിസരത്താണ് നാടിനെ നടുക്കിയ ഇരട്ട വിയോഗമുണ്ടായത്.
ജൂൺ 21-നാണ് രുഗ്മിണി അമ്മ അന്തരിച്ചത്. ഇവരുടെ അന്ത്യകർമ്മങ്ങൾ 24-ന് കുടുംബവീട്ടിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു.
രോഗബാധിതയായ അമ്മയെ പരിചരിക്കുന്നതിനായി അമേരിക്കയിൽ നിന്നും നാട്ടിലെത്തിയതായിരുന്നു ഹരിമിത്ര. എന്നാൽ അമ്മയ്ക്ക് അവസാനമായി വിടചൊല്ലാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, ജൂൺ 24 ബുധനാഴ്ച പുലർച്ചെ ഹരിമിത്ര അപ്രതീക്ഷിതമായി മരണപ്പെടുകയായിരുന്നു.നാടിനെ ദുഖത്തിലാഴ്ത്തിയ അപ്രതീക്ഷിത ദുരന്തത്തെതുടർന്ന്, ബന്ധുക്കളും നാട്ടുകാരും ചേർന്ന് അമ്മയുടെയും മകന്റെയും സംസ്‌കാരച്ചടങ്ങുകൾ ഒന്നിച്ച് വീട്ടുവളപ്പിൽ നടത്തി. പരേതനായ ഹരിശർമ്മയാണ് രുഗ്മിണി അമ്മയുടെ ഭർത്താവ് . ഹരികൃഷ്ണൻ മറ്റൊരു മകനാണ്. പാർവ്വതിയാണ് അന്തരിച്ച ഹരിമിത്രയുടെ ഭാര്യ.