Image

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

Published on 25 June, 2026
വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി


 


ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. വാണിജ്യ എല്‍പിജി വിതരണം പ്രതിസന്ധിക്ക് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി പാചകവാതക ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് വാണിജ്യ എല്‍പിജിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ഇത് ഹോട്ടലുകളെയടക്കം കാര്യമായി ബാധിച്ചിരുന്നു.

ബള്‍ക്ക് എല്‍പിജി വിതരണത്തിലെ നിയന്ത്രണങ്ങളും മന്ത്രാലയം ലഘൂകരിച്ചു.പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗത്തിന്റെ 50 ശതമാനംവരെ വിതരണം പുനഃസ്ഥാപിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക