
ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനി ഡെമോക്രാറ്റിക് പ്രൈമറികളിൽ 'കമ്യൂണിസ്റ്റ്' സ്ഥാനാർഥികളെ വിജയിപ്പിച്ചെടുത്തതിനെ പ്രസിഡന്റ് ട്രംപ് പരിഹസിച്ചു. "മൂന്നു കമ്മ്യൂണിസ്റ്റുകളെ വിജയിപ്പിച്ചതിൽ അദ്ദേഹം അഭിനന്ദനം അർഹിക്കുന്നു," ട്രംപ് പറഞ്ഞു.
'വ്യാജ വാർത്താ മാധ്യമങ്ങൾ' അത് ആഘോഷമാക്കിയെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ 16 സ്ഥാനാർഥികളെ വിജയിപ്പിച്ചത് അവർ അറിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് കരളിന, മെരിലാൻഡ്, ന്യൂ യോർക്ക് എന്നിവിടങ്ങളിൽ എൻഡോഴ്സ് ചെയ്ത റിപ്പബ്ലിക്കൻ സ്ഥാനാർഥികളെയാണ് അദ്ദേഹം പരാമർശിച്ചത്.
മാംദാനിയുടെ 'കമ്മ്യൂണിസ്റ്റ്' സ്ഥാനാർഥികൾ മൂവരും കോൺഗ്രസിലേക്കു ജയിക്കാൻ സാധ്യത വളരെ കൂടുതലാണെന്നു ക്വീൻസിൽ ജനിച്ച ട്രംപ് പറഞ്ഞു.
മാംദാനിയെ വൈറ്റ് ഹൗസിലേക്കു സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞ ട്രംപ്, അദ്ദേഹവുമായി ചേർന്നു ന്യൂ യോർക്കിൽ പലതും ചെയ്യാൻ കഴിയുമെന്നു അഭിപ്രായപ്പെട്ടു.
Trump congratulates Mamdani on boosting ‘Communists’