Image

കുടിയേറ്റക്കാർക്കു കൊമേർഷ്യൽ ലൈസൻസ് തടയുന്നതിനെ ഏഷ്യൻ, ഹിസ്പാനിക് കോക്കസുകൾ എതിർക്കുന്നു (പിപിഎം)

Published on 25 June, 2026
കുടിയേറ്റക്കാർക്കു കൊമേർഷ്യൽ ലൈസൻസ് തടയുന്നതിനെ ഏഷ്യൻ, ഹിസ്പാനിക് കോക്കസുകൾ എതിർക്കുന്നു (പിപിഎം)

നിയമാനുസൃത കുടിയേറ്റക്കാർക്കു കൊമേർഷ്യൽ ലൈസൻസ് തടയുന്ന ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുഎസ് കോൺഗ്രസിലെ ഏഷ്യൻ പാസിഫിക്ക് അമേരിക്കൻ കോക്കസും ഹിസ്പാനിക് കോക്കസും പ്രതിഷേധിച്ചു.

ഫെഡറൽ മോട്ടർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ് എം സി എസ് എ)  നടപ്പാക്കുന്ന ചട്ടം കോൺഗ്രസിന്റെ അനുമതിയില്ലാതെ സർക്കാരിന്റെ അധികാരം വ്യാപിപ്പിക്കാനുള്ള ശ്രമമാണെന്നു അവർ ചൂണ്ടിക്കാട്ടി.

സി എ പി എ സി ചെയർ റെപ്. ഗ്രെയ്‌സ് മെങ് പറഞ്ഞു: "കഠിനാധ്വാനം ചെയ്തു നിയമാനുസൃതം ജീവിക്കുന്ന കുടിയേറ്റക്കാർക്കു ജീവിതം അസാധ്യമാക്കാൻ ശ്രമിക്കയാണ് ട്രംപ് ഭരണകൂടം. ഈ ചട്ടം ആയിരങ്ങളുടെ ജീവിതമാണ് തുലയ്ക്കുക. അതിൽ നിയമാനുസൃതം ലൈസൻസ് ലഭിച്ച 150,000 കൊമേർഷ്യൽ ഡ്രൈവർമാരും ഉൾപ്പെടുന്നു."

സി എച് സി ചെയർ റെപ്. അഡ്രിയാനോ സ്‌പൈലറ്റ് പറഞ്ഞു: "ട്രംപും ശിങ്കിടികളൂം കുടുംബങ്ങളെ നശിപ്പിക്കാനും സത്യസന്ധരായ തൊഴിലാളികളുടെ  വരുമാനം ഇല്ലാതാക്കാനും എല്ലാ വിഭാഗം അമേരിക്കക്കാർക്കും ജീവിതച്ചെലവ് കുത്തനെ കൂട്ടാനും ശ്രമിക്കയാണ്."

കുടിയേറ്റക്കാർ പൊതുവെ വാഹനം ഓടിക്കുന്നത് അപകട കാരണമാകുന്നു എന്ന ധാരണ പരത്താനാണ് ഈ ചട്ടം ഉപയോഗിക്കുന്നത്. കൂടുതലായും ഈ ആക്രമണം നടത്തുന്നത് സിഖ് വംശജരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ ആണ്.

മൂന്നു ബില്യൺ ഡോളറിന്റെ വേതനമാണ് നഷ്ടമാവുന്നത്. ചരക്കു നീക്ക ചെലവ് കൂടുന്നു. റോഡ് സുരക്ഷ കുറയുകയും ചെയ്യുന്നു.

കോൺഗ്രസിലെ 25 അംഗങ്ങൾ ഒപ്പിട്ട അമിക്കസ് ഇക്കാര്യത്തിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അധികാരങ്ങൾ എഫ് എം സി എസ് എ കൈയ്യാളുന്നതിനെ അവർ എതിർക്കുന്നു.


Effort to weaponize DOT against immigrants draws flak 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക