Image

മാസപ്പടിക്കേസ്; വീണയെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും

Published on 24 June, 2026
മാസപ്പടിക്കേസ്;  വീണയെ തിങ്കളാഴ്ച വീണ്ടും  ചോദ്യം ചെയ്യും

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയന്‍റെ മകൾ വീണയെ ഇഡി തിങ്കളാഴ്ച ചോദ്യം ചെയ്യും. കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് തയാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകൾ ഇഡിക്ക് കൈമാറിയിട്ടുണ്ട്.

കൊച്ചിയിലെ കമ്പനികാര്യ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയുടെ നിർദേശപ്രകാരമാണ് പ്രധാന രേഖകൾ ഇഡിക്ക് കൈമാറിയത്.

ഈ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും തിങ്കളാഴ്ച ചോദ്യം ചെയ്യുക. നേരത്തെ വീണയെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. കേസിൽ എട്ടു മണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക