
യൂറഗ്വായിൽ ഇന്ത്യയുടെ അടുത്ത അംബാസഡറായി ഡോക്ടർ ബിനോയ് ജോർജിനെ നിയമിച്ചു. വിദേശകാര്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായ ഐ എഫ് എസ് ഉദ്യോഗസ്ഥൻ വൈകാതെ ചുമതല ഏൽക്കുമെന്നു വിദേശ മന്ത്രാലയം അറിയിച്ചു.
അടുത്ത മാസം യൂറഗ്വായിൽ ഇന്ത്യ എംബസി തുറക്കും. ഉഭയകക്ഷി ബന്ധങ്ങൾ ദൃഢമാക്കാൻ അത് ഉപകരിക്കുമെന്നു ഇന്ത്യയിലെ യൂറഗ്വായ് അംബാസഡർ ആൽബർട്ടോ അന്റോണിയോ അമാരില്ല പറഞ്ഞു.
ലാറ്റിൻ അമേരിക്കൻ രാജ്യവുമായി ഇന്ത്യക്കു വിപുലമായ ബന്ധങ്ങളൊന്നും ഇപ്പോഴില്ല.
Binoy George appointed Indian ambassador to Uruguay