Image

യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല: ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

Published on 24 June, 2026
യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല: ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന്   മുഖ്യമന്ത്രി; പ്രതിഷേധങ്ങൾക്കൊടുവിൽ യു-ടേണ്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. മദ്യനയം UDF ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ലെന്നും അനുവദിച്ചാൽ പ്രഖ്യാപിച്ച നികുതിയിൽ വിൽക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ഇത് മൂന്നാം തവണയാണ് സർക്കാർ യു ടേൺ അടിക്കുന്നത്. ബന്ധു നിയമനത്തിലും പ്ലീഡർ നിയമനത്തിലും നേരത്തെ യൂ ടേൺ നടത്തിയിരുന്നു. ബക്കാഡി കമ്പനിയുമായി ആദ്യമായി സംസാരിച്ചത് എം വി ഗോവിന്ദൻ എക്സൈസ് മന്ത്രി ആയിരുന്നപ്പോഴെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിൽ നടപടി തുടങ്ങിയത് രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്താണ്. ബക്കാർഡിയുമായി ആര് സംസാരിച്ചിട്ടാണ് നടപടി തുടങ്ങിയത് ? വിദേശ മദ്യ ചട്ടത്തിൽ അമെൻഡ്മെന്റ് വരുത്തിയത് ഇടതു സർക്കാർ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീര്യം കുറഞ്ഞ മദ്യ ഉത്പന്നങ്ങളുടെ ഇതര സംസ്ഥാനങ്ങളിലെ നികുതിയും പരിശോധിച്ചാണ് നികുതി കുറച്ചത്. കേരളത്തിലായിരുന്നു ഏറ്റവും കൂടുതൽ മുഖ്യമന്ത്രി പറഞ്ഞു. എം വി ഗോവിന്ദൻ എക്സൈസ് മന്ത്രി ആയിരുന്ന കാലത്താണ് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായ വിശദീകരണം നൽകാൻ നിർദേശം നൽകിയത്. വിദേശമദ്യ ചട്ടത്തിൽ എൽഡിഎഫ് സർക്കാർ വീര്യം കുറഞ്ഞ മദ്യത്തിനായി ഭേദഗതി വരുത്തിഎന്നും മുഖ്യമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക