Image

മാംദാനിയുടെ സ്ഥാനാർഥികൾ ന്യൂ യോർക്ക് ഡെമോക്രാറ്റിക് പ്രൈമറികൾ തൂത്തുവാരി (പിപിഎം)

Published on 24 June, 2026
മാംദാനിയുടെ സ്ഥാനാർഥികൾ ന്യൂ യോർക്ക് ഡെമോക്രാറ്റിക് പ്രൈമറികൾ തൂത്തുവാരി (പിപിഎം)

ഇടതുപക്ഷ അനുഭാവിയായ ന്യൂ യോർക്ക് സിറ്റി മേയർ സോഹ്രാൻ മാംദാനിയുടെ സ്ഥാനാർഥികൾ നഗരത്തിലെ ഡെമോക്രാറ്റിക്‌ കോൺഗ്രഷണൽ പ്രൈമറികൾ തൂത്തുവാരി. യഹൂദരുടെ പ്രബല സാന്നിധ്യമുള്ള നഗരത്തിൽ അവരുടെ പിന്തുണയുള്ള പാർട്ടി നേതൃത്വത്തിന്റെ പല സ്ഥാനാർഥികളും പലസ്തീൻ അനുകൂലിയായ മേയറുടെ സ്ഥാനാർഥികളോടു തോറ്റു.

യുഎസ് ഹൗസ് ഡെമോക്രാറ്റിക് നേതാവായ റെപ്. ഹക്കീം ജെഫ്‌റിസിന്റെ സ്ഥാനാർഥികളും പ്രമുഖ ലേബർ യൂണിയനുകളുടെ പിന്തുണയുളളവരും പരാജയം കണ്ടു.

ഡെമോക്രാറ്റിക്‌ സോഷ്യലിസ്റ് ലേബലിൽ മത്സരിച്ച മാംദാനിയുടെ സ്ഥാനാർഥികൾക്കു വേണ്ടി മാസങ്ങളായി അദ്ദേഹം സജീവമായി പ്രചാരണം നടത്തിയിരുന്നു.

ഇസ്രയേലിനു യുഎസ് നൽകുന്ന പിന്തുണ അവസാനിപ്പിക്കുക എന്ന ആവശ്യം ഈ സ്ഥാനാർഥികളെല്ലാം ഉന്നയിച്ചിരുന്നു. യഹൂദ സാന്നിധ്യം ശക്തമായ നഗരത്തിൽ അവർ വിജയം കണ്ടു എന്നത് ജനാഭിപ്രായത്തിൽ വന്ന മാറ്റം പ്രതിഫലിപ്പിക്കുന്നു.

ചൊവാഴ്ച്ച രാത്രി ബ്രൂക്ലൈനിൽ നടന്ന വിജയാഘോഷത്തിൽ മാംദാനിയുടെ അനുയായികൾ 'പലസ്തീനെ മോചിപ്പിക്കുക' എന്ന് ആർത്തു വിളിച്ചു. അതിൽ പലരും കഴിഞ്ഞ വർഷം മാംദാനിക്കു വേണ്ടി പ്രചാരണം നടത്തിയവർ ആയിരുന്നു. "ഇത് പാർട്ടിയുടെ ചരിത്രത്തിൽ പുതിയ അധ്യായമാണ്," 34കാരനായ മേയർ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രത്യാഘാതം അഞ്ചു ബറകൾക്കും അപ്പുറത്തേക്കു ഡെമോക്രറ്റിക് പാർട്ടിയെ പിടിച്ചു കുലുക്കി. കോൺഗ്രസിൽ സോഷ്യലിസ്റ്റുകളുടെ എണ്ണം വർധിക്കും എന്ന സാധ്യതയാണ് അവർ നേരിടുന്നത്. 

ഈ മത്സരങ്ങളെല്ലാം നടന്നത് കഴിഞ്ഞ വർഷം മാംദാനി നേട്ടമുണ്ടാക്കിയ മേഖലകളിൽ തന്നെയാണ്. അദ്ദേഹത്തിന്റെ ജനപ്രീതി ഉറച്ചു തന്നെ നിൽക്കുന്നുവെന്ന് അതു സൂചിപ്പിക്കുന്നു.

ബ്രൂക്‌ലിൻ-മൻഹാട്ടൻ മേഖലകൾ ഉല്പെട്ട ഒരു ഡിസ്ട്രിക്ടിൽ മത്സരിച്ച ബ്രാഡ് ലാൻഡർ (56) നേടിയത് 30% ഭൂരിപക്ഷമാണ്. മാംദാനിയുടെ ഉറ്റ സുഹൃത്ത്. നിലവിലുള്ള റെപ്. ഡാനിയൽ ഗോൾഡ്‌മാൻ ആണ് തോറ്റത്. ലേവി സ്‌ട്രോസ് കുടുംബത്തിലെ സമ്പന്നനായ അവകാശിക്കു ഇസ്രയേലി ലോബിയുമായി ഉറ്റ ബന്ധവും ഉണ്ട്.

മാംദാനി ഇറക്കിയ ക്ലെയർ വാൽഡസ് (36) അറിയപ്പെട്ട സ്ഥാനാർഥി ആയിരുന്നില്ല. പക്ഷെ അവർ രാഷ്ട്രീയ കരുത്തുളള ബ്രൂക്‌ലിൻ ബറ പ്രസിഡന്റ് അന്റോണിയോ റെയ്‌നോസോയെ ആണ് വീഴ്ത്തിയത്. 

അപ്പർ മൻഹാട്ടൻ-ബ്രോങ്ക്‌സിൽ മാംദാനി നിർത്തിയ ദാരിയലിസ ആവില ഷെവാലിയർ (32) മറ്റൊരു കോൺഗ്രസ് അംഗത്തെയാണ് തോല്പിച്ചത്: റെപ്. അഡ്രിയാനോ സ്‌പൈലറ്. യുഎസ് കോൺഗ്രസിൽ ഹിസ്പാനിക് കോക്കസ് ചെയർ കൂടിയാണ് സ്‌പൈലറ്. 
 
Mamdani slate sweeps Democratic primary across NYC 

Join WhatsApp News
Sunil 2026-06-24 15:50:57
Communists are firming their foot-hold in America. They are victorious in several primaries. Three major cities are already having communist mayors. All of them are anti-capitalists. Mayor of Seattle was telling that no billionaire is welcome to her city. They hate wealth creators. They love to distribute wealth. Nikita Khrushchev predicted in the 1960s that the USA will move to communism eventually. Democrat party of Kennedy or even Bill Clinton is disappearing.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക