Image

ഉല്ലാസയാത്ര നടത്തുന്നതു പോലെ സഭയുടെ നടുവിലൂടെ തോന്നുംപടി നടക്കരുത്; എംഎൽഎമാർക്ക് തിരുവഞ്ചൂരിന്‍റെ താക്കീത്

Published on 24 June, 2026
  ഉല്ലാസയാത്ര നടത്തുന്നതു പോലെ സഭയുടെ നടുവിലൂടെ തോന്നുംപടി നടക്കരുത്; എംഎൽഎമാർക്ക് തിരുവഞ്ചൂരിന്‍റെ താക്കീത്

തിരുവനന്തപുരം: സമ്മേളനത്തിനിടെ സഭയ്ക്കുള്ളിലൂടെ തോന്നുംപടി നടക്കരുതെന്ന് എംഎൽഎമാർക്ക് താക്കീത് നൽകി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എംഎൽഎ ഉമ തോമസ് പ്രസംഗിക്കുന്നതിനിടെ മറ്റു ചില സാമാജികർ സഭയ്ക്കുള്ളിലൂടെ നടന്നതോടെയാണ് സ്പീക്കർ താക്കീത് നൽകിയത്.

സഭ ഗൗരവമായി മുന്നോട്ടു പോകുമ്പോൾ ഉല്ലാസയാത്ര നടത്തുന്നതു പോലെ സഭയുടെ നടുവിലൂടെ ഓളം വെട്ടി പോകുന്നത് ദയവായി ഒഴിവാക്കണം. പല പ്രാവശ്യം ഇക്കാര്യം പറഞ്ഞതാണ്. ഇനി പറയാൻ ഇടയാക്കരുതെന്നും സ്പീക്കർ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക