Image

'എന്നെ എംഎല്‍എ ആക്കിയത് രക്ഷാപ്രവര്‍ത്തനം': നിയമസഭയില്‍ പിണറായിക്കെതിരേ ആഞ്ഞടിച്ച് എ.ഡി. തോമസ്

Published on 24 June, 2026
 'എന്നെ എംഎല്‍എ ആക്കിയത് രക്ഷാപ്രവര്‍ത്തനം': നിയമസഭയില്‍ പിണറായിക്കെതിരേ ആഞ്ഞടിച്ച് എ.ഡി. തോമസ്

 

തിരുവനന്തപുരം: തന്നെ എംഎല്‍എ ആക്കിയത് രക്ഷാപ്രവര്‍ത്തനമെന്ന് എഡി തോമസ് എംഎല്‍എ. നിയമസഭയിലെ പ്രസംഗത്തിനിടെയായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

ആലപ്പുഴ നഗരത്തിലിട്ട് തന്നെയും അജയ് കുര്യാക്കോസിനെയും പട്ടിയെ തല്ലും പോലെ തല്ലി. എന്നാല്‍ അങ്ങനെ ഒന്നും നടന്നിട്ടില്ലെന്നാണ് അന്നത്തെ മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. പിന്നീട് അത് രക്ഷാപ്രവര്‍ത്തനം ആണെന്ന് പറഞ്ഞു. നിരവധി യുവാക്കളുടെ തലയാണ് ആ സര്‍ക്കാരിന്റെ കാലത്ത് തല്ലിപ്പൊളിച്ചതെന്നും എംഎല്‍എ വ്യക്തമാക്കി.

ആയിരക്കണക്കിന് അമ്മമാരുടെ കണ്ണുനീര്‍ കേരളത്തിന്റെ തെരുവുകളില്‍ അന്ന് വീണിട്ടുണ്ട്. ആ അമ്മമാരുടെ കണ്ണുനീര്‍ നിങ്ങളെ വിടാതെ പിന്തുടരുമെന്നും എ.ഡി.തോമസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക