Image

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് വിജയം ചോദ്യം ചെയ്തുള്ള എ.എം. ആരിഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

Published on 24 June, 2026
ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് വിജയം ചോദ്യം ചെയ്തുള്ള എ.എം. ആരിഫിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

 

 

കൊച്ചി: 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി കെ.സി. വേണുഗോപാലിന്റെ വിജയം ചോദ്യം ചെയ്ത് മുന്‍ എംപി എ.എം. ആരിഫ് സമര്‍പ്പിച്ച ത*!*!*!െരഞ്ഞെടുപ്പ് ഹര്‍ജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷ് അടങ്ങിയ ബെഞ്ചാണ് ഹര്‍ജി നിരസിച്ചുകൊണ്ട് ഉത്തരവിട്ടത്.

സിവില്‍ നടപടി ചട്ട പ്രകാരമാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജി ഫയല്‍ ചെയ്തതിലുണ്ടായ ചില സാങ്കേതിക പിഴവുകള്‍ മൂലം ഇത് നമ്പര്‍ പോലും ചെയ്യപ്പെടാത്ത അവസ്ഥയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിശദമായ കോടതി ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും.

സിപിഎം നേതാവായ എ.എം. ആരിഫ്, ആലപ്പുഴയിലെ മുന്‍ എം.പിയും അരൂര്‍ മണ്ഡലത്തിലെ മുന്‍ എംഎല്‍എയുമാണ്. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആരിഫ്, എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാലിനോട് പരാജയപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക