Image

ഇരട്ട ഗോളും റെക്കോർഡുമായി റൊണാൾഡോ ഉദിച്ചുയർന്നപ്പോൾ പോർച്ചുഗലിനു കിടിലൻ നേട്ടം (പിപിഎം)

Published on 24 June, 2026
ഇരട്ട ഗോളും റെക്കോർഡുമായി റൊണാൾഡോ ഉദിച്ചുയർന്നപ്പോൾ പോർച്ചുഗലിനു കിടിലൻ നേട്ടം (പിപിഎം)

ആറു വേൾഡ് കപ്പുകളിൽ ഗോളടിച്ച റെക്കോർഡ് സൃഷ്ടിച്ചു കൊണ്ടു ക്രിസ്റ്റിയാനോ റൊണാൾഡോ തിരിച്ചു വന്നതോടെ 41 വയസിൽ അദ്ദേഹത്തെ എഴുതി തള്ളാൻ കാത്തു നിന്നവർ അമ്പരന്നു. ഇതു ഫുട്‍ബോളാണ്, ഇവിടെ വിസ്മയങ്ങൾ അങ്ങിനെ കെട്ടടങ്ങില്ല.

പോർച്ചുഗൽ ബുധനാഴ്ച്ച ഹ്യുസ്റ്റണിൽ ഉസ്‌ബെക്കിസ്ഥാന്റെ മേൽ 5-0 വിജയം കൊയ്‌തപ്പോൾ ആറാം മിനിറ്റിൽ ഞെട്ടിച്ച ഗോൾ ഉൾപ്പെടെ രണ്ടെണ്ണം സി ആർ 7 എന്ന റൊണാൾഡോയുടെ ബൂട്ടിൽ നിന്നാണ് വന്നത്.

ആദ്യ മത്സരത്തിൽ കോംഗോയുമായി 1-1 സമനിലയിൽ പിരിഞ്ഞ കളിയിൽ റൊണാൾഡോയോ ടീമോ ഒന്നും നേടിയില്ല. അതോടെ കടുത്ത വിമർശനമായി. 'വയസനെ' മാറ്റി നിർത്തണം എന്ന വിമർശനം വരെ ഉയർന്നു.

എന്നാൽ ബുധനാഴ്ച്ച പോർച്ചുഗലും റൊണാൾഡോയും അതെല്ലാം നിസാരമാക്കി. "എന്റെ നേട്ടം വിഷയമല്ല, ടീം  ഏറെ മെച്ചപ്പെട്ടു, അതിലാണ് സന്തോഷം," ഹ്യുസ്റ്റണിലെ ആഘോഷരാവിൽ റൊണാൾഡോ പറഞ്ഞു.

പോർച്ചുഗൽ അങ്ങിനെ ഉയിർത്തെഴുന്നേറ്റപ്പോൾ വമ്പൻ ടീമുകളുടെ നിരയിൽ വെല്ലുവിളിയുടെ മുഴക്കമെത്തി.

ആറ്, 39 മിനിറ്റുകളിൽ അടിച്ച ഗോളുകൾക്കു പുറമെ 17ആം മിനിറ്റിൽ ന്യൂനോ മെൻഡസിനു പന്തു വച്ചു കൊടുത്തതും റൊണാൾഡോ തന്നെ.

ആറു വേൾഡ് കപ്പിലും ഗോൾ അടിച്ചതിനു പുറമെ റൊണാൾഡോ ഏറ്റവും പ്രായം ചെന്ന ഗോൾ ജേതാവിന്റെ റെക്കോർഡ് കൂടി സ്ഥാപിച്ചു -- കാമറൂൺ താരം റോജർ മില്ലയുടെ പിന്നിൽ.

CR 7 rises, sets World Cup record with a double 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക