Image

ഇടത് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262.06 കോടി രൂപ വകമാറ്റി; സി എ ജി റിപ്പോര്‍ട്ട്

Published on 23 June, 2026
ഇടത് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262.06 കോടി രൂപ വകമാറ്റി; സി എ ജി റിപ്പോര്‍ട്ട്

തിരുവനന്തപുരം; ഇടത് സര്‍ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262.06 കോടി രൂപ വകമാറ്റിയതായി സി എ ജി റിപോര്‍ട്ട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് ഇത്രയും തുക സഞ്ചിത നിധിയിലേക്ക് ക്രമരഹിതമായി മാറ്റുകയായിരുന്നു. തീര്‍പ്പാക്കാത്ത കടബാധ്യത മാത്രം 3,511 കോടിയുണ്ടെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടുന്നതാണ് റിപോര്‍ട്ട്. സംസ്ഥാനത്ത് കടമെടുപ്പ് തുടരുകയാണ്. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് നടപടിയെന്നും റിപോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര ഉത്പാദനം 9.30 ശതമാനത്തില്‍ നിന്ന് 9.97 ആയി. റവന്യൂ വരവില്‍ 0.30 ശതമാനത്തിന്റെ മാത്രമാണ് വളര്‍ച്ച. കേന്ദ്ര സഹായത്തില്‍ 42 ശതമാനത്തിന്റെ കുറവുണ്ട്. ചെലവില്‍ 8.97 ശതമാനം കൂടുതലായിരുന്നുവെന്നും സി എ ജി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക