Image

കേരളീയം എൻ ആർ ഹരികുമാർ പുരസ്കാരം ഡോക്ടർ ചിത്ര വെങ്കിടേശ്വരന്

Published on 23 June, 2026
കേരളീയം എൻ ആർ ഹരികുമാർ പുരസ്കാരം ഡോക്ടർ ചിത്ര വെങ്കിടേശ്വരന്

 

തിരുവനന്തപുരം. ഗ്ലോബൽ കേരള ഇനിഷിയേറ്റീവ് കേരളീയത്തിൻറെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള  പ്രഥമ കേരളീയം എൻ ആർ ഹരികുമാർ പുരസ്കാരത്തിന്  പ്രമുഖ മാനസിക ആരോഗ്യ വിദഗ്ധയും . MEHAC ഫൗണ്ടേഷൻ സ്ഥാപകയും ബിലീവേഴ്സ് ഹോസ്പിറ്റൽ സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോക്ടർ ചിത്ര വെങ്കിടേശ്വരൻ അർഹയായി. 

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് കേരളീയം സ്ഥാപക സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാറിൻറെ ഒന്നാം ചരമ വാർഷിക ദിനത്തിൽ ജൂൺ 25ന് വൈകുന്നേരം 05.30 ന് തിരുവനന്തപുരം പ്രസ് ക്ലബ് ടിഎൻജി ഹാളിൽ ആരോഗ്യ മന്ത്രി കെ മുരളീധരൻ സമ്മാനിക്കും. കേരളീയം ചെയർമാൻ പി.വി. അബ്ദുൽ വഹാബ് എം.പി അധ്യക്ഷനായിരിക്കും. വി. മുരളീധരൻ എംഎൽഎ, വി. ജോയ് എംഎൽഎ, ഡോക്ടർ എസ് എസ് ലാൽ, ഡോക്ടർ ജഗ്ഗു സ്വാമി എന്നിവർ സംബന്ധിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സന്നദ്ധ പ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിനെ ചടങ്ങിൽ ആദരിക്കും. കേരളീയം വൈസ് ചെയർമാൻ ഡോ. ബിജു രമേശ് എൻ.ആർ ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തും.

കേരളീയം വി.കെ മാധവൻകുട്ടി മാധ്യമ പുരസ്കാരത്തിന് (2025 വർഷത്തെ) എൻട്രികൾ  ക്ഷണിച്ചു. വിവരങ്ങൾ കേരളീയം വെബ്സൈറ്റിൽ ലഭ്യമാണ്. 9544506107 എന്ന നമ്പറിൽ ബന്ധപ്പെടുന്നവർക്ക് വിവരങ്ങൾ ലഭ്യമാകും. ജൂലൈ 17 ആണ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി. കേരളീയം വർക്കിങ് ചെയർമാൻ ജി രാജമോഹൻ സെക്രട്ടറി ജനറൽ ലാലു ജോസഫ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക