
യുഎസ് പൗരത്വത്തിനു അപേക്ഷിക്കാൻ വിദേശീയർ കൂടുതൽ ഫീ നൽകേണ്ടി വരും. ഒട്ടു മിക്ക ഇളവുകളും നിർത്തലാക്കാനും ട്രംപ് ഭരണകൂടം നിർദേശിച്ചു.
നിയമാനുസൃതം സ്ഥിര താമസക്കാരായവർ പൗരത്വത്തിനു അപേക്ഷിക്കുമ്പോൾ ഫോം എൻ-400നു $1,330 നൽകണം എന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നിർദ്ദേശം. കടലാസ് അപേക്ഷാ ഫോമിന് ഇപ്പോൾ $830 ആണ് -- വർധന $500.
ഓൺലൈൻ അപേക്ഷകൾക്ക് $710ൽ നിന്ന് $1,280 ആയി ഉയരും. അപ്പീൽ നൽകാൻ $830 എന്നത് $1,475 ആയി വർധിക്കും.
ജനാഭിപ്രായത്തിനു 60 ദിവസം നൽകിയിട്ടുണ്ട്.
കുടിയേറ്റക്കാർക്കു വേണ്ടി മുൻ ഭരണകൂടങ്ങൾ അപേക്ഷാ ഫീ കുറച്ചു വച്ചെന്നു ഹോംലാൻഡ് സെക്യൂരിറ്റി ആരോപിച്ചു. എന്നാൽ കുടിയേറ്റക്കാർക്കു മറ്റു പല ആനുകൂല്യങ്ങളും നൽകുന്നതിനാൽ ആ ഇളവിന്റെ ആവശ്യമില്ല.
വരുമാനം കുറഞ്ഞ അപേക്ഷകർക്കു നൽകുന്ന ഇളവുകളും നിർത്താനാണ് നിർദേശം. യുഎസ് സേനാ അംഗങ്ങൾക്കും മുൻ സൈനികർക്കും ഇളവുകൾ ലഭിക്കും.
ഫീ കൂടുമ്പോൾ അർഹരായ കുടിയേറ്റക്കാർ അപേക്ഷിക്കാൻ മടിക്കുമെന്നു വിമർശകർ പറഞ്ഞു. നാച്ചുറലൈസേഷൻ പ്രക്രിയ പ്രോത്സാഹിപ്പിക്കാൻ ഫീ കുറച്ചു വയ്ക്കുക എന്ന നയം ഇതോടെ ഇല്ലാതാവുന്നു എന്ന് അമേരിക്കൻ ഇമിഗ്രെഷൻ കൗൺസിൽ സീനിയർ ഫെലോ ആരോൺ റീച്ലിൻ-മേല്നിക് പറഞ്ഞു.
യുഎസ് സി ഐ എസ് മുൻ ഉദ്യോഗസ്ഥൻ ഡഗ് റാൻഡ് പറയുന്നത് നിയമാനുസൃത കുടിയേറ്റക്കാർക്കു വഴി അടയ്ക്കുന്ന നടപടിയാണിതെന്നാണ്.
ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവരെ ഇതു ബാധിക്കും.
Higher fees set for US citizenship applications