Image

ഹോർമുസ് പൂർണമായി തുറന്നുവെന്നു ഇറാൻ; കപ്പലുകൾക്കു ചുങ്കം നൽകാതെ പോകാം (പിപിഎം)

Published on 23 June, 2026
ഹോർമുസ് പൂർണമായി തുറന്നുവെന്നു ഇറാൻ; കപ്പലുകൾക്കു ചുങ്കം നൽകാതെ പോകാം (പിപിഎം)

ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുവെന്നും കപ്പലുകളിൽ നിന്നു പണം ഈടാക്കുന്നില്ല എന്നും ജനീവയിൽ യുഎൻ ഓഫിസിലെ ഇറാന്റെ സ്ഥിരം പ്രതിനിധി അലി ബഹ്‌റൈനി ചൊവാഴ്ച്ച അറിയിച്ചു.

ചുങ്കം നൽകാതെ വാണിജ്യ കപ്പലുകൾക്ക് കടന്നു പോകാം. 60 ദിവസത്തേക്കാണ് തുറന്നിട്ടുള്ളത്. അതിനു ശേഷം കാര്യങ്ങൾ വിലയിരുത്തും.

യുഎസ്-ഇറാൻ ധാരണാപത്രം ഒപ്പു വച്ചതിനെ തുടർന്ന് 60 ദിവസത്തേക്കുള്ള ചർച്ചകളിൽ ആദ്യ റൗണ്ട് സ്വിറ്റ്സർലൻഡിൽ പൂർത്തിയായി. ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകാൻ തീരുമാനമായെന്നു അദ്ദേഹം പറഞ്ഞു.

ഇറാന്റെ ആസ്തികൾ വിട്ടുകൊടുക്കുമ്പോൾ അവിടത്തെ ജനങ്ങൾക്കു ഭക്ഷണം ലഭിക്കയും യുഎസ് കർഷകർക്കു പണം കിട്ടുകയും ചെയ്യുമെന്നു യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ്‌ പറഞ്ഞു.

Iran says Hormuz fully open without charges

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക