Image

വിഴിഞ്ഞം കാണാനെത്തി കടലില്‍ വീണ ഡോക്ടര്‍ക്കായി രണ്ടാം ദിനവും തിരച്ചില്‍ തുടരുന്നു

Published on 23 June, 2026
വിഴിഞ്ഞം കാണാനെത്തി  കടലില്‍ വീണ ഡോക്ടര്‍ക്കായി രണ്ടാം ദിനവും തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലില്‍ വീണ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടര്‍ക്കായി രണ്ടാം ദിവസവും തിരച്ചില്‍ തുടരുന്നു. ഇന്നലെ രാവിലെ വിഴിഞ്ഞം ബൊള്ളാര്‍ഡ് പുള്‍ ടെസ്റ്റ് കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്. വയനാട് പയ്യംപള്ളി വള്ളിയൂര്‍ക്കാവ് ആറാട്ടുതറയില്‍ ശ്രീജിത്തി(29)നെയാണ് കാണാതായത്. ഒപ്പം തിരയടിയേറ്റ് വീണ നേമം വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി ആലപ്പുഴ സ്വദേശി എച്ച്.എന്‍.വിജയ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 

ശ്രീജിത്തും കോളജ് ഹോസ്റ്റലിലെ ജൂനിയര്‍ വിദ്യാര്‍ഥികളുള്‍പ്പെട്ട എട്ട് അംഗ സംഘവുമായി ഇന്നലെ രാവിലെയാണ് വിഴിഞ്ഞത്തെ ബൊള്ളാര്‍ഡ് പുള്‍ ടെസ്റ്റ് കേന്ദ്രത്തിനു സമീപമെത്തിയത്. സംഘത്തിലൊരാള്‍ അവര്‍ വന്ന കാറിലിരുന്നു. മറ്റുള്ളവര്‍ കോണ്‍ക്രീറ്റ് കൈവരികളിലും ഇരുന്നു. ഇതിനിടെ ശ്രീജിത്തും വിജയ്യും താഴെയുള്ള പാറക്കെട്ടിലേക്ക് ഇറങ്ങി. ഇതിനിടെ ശക്തമായ തിരയടിച്ചുവെന്നും അടിയേറ്റ് രണ്ടു പേരും വീണുവെന്നും വിജയ് പോലീസിനോട് പറഞ്ഞു. എഴുന്നേറ്റു നോക്കുമ്പോള്‍ ശ്രീജിത്തിനെ കാണാനില്ലായിരുന്നുവെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. 

പ്രാവച്ചമ്പലം അരിക്കടമുക്കിലുള്ള സുഹൃത്ത് ഗോകുലിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ശ്രീജിത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക