Image

ടെക്സസിൽ വെടിയേറ്റു മരിച്ച ഇന്ത്യൻ വിദ്യാർഥിനിയുടെ പേരിൽ $1 മില്യൺ എൻഡോവ്മെന്റ് (പിപിഎം)

Published on 23 June, 2026
ടെക്സസിൽ വെടിയേറ്റു മരിച്ച ഇന്ത്യൻ വിദ്യാർഥിനിയുടെ പേരിൽ $1 മില്യൺ എൻഡോവ്മെന്റ് (പിപിഎം)

മാർച്ച് 1നു വെടിയേറ്റു മരിച്ച യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് വിദ്യാർഥിനി സവിത ഷാന്റെ പേരിൽ $1 മില്യൺ എൻഡോവ്മെന്റ് തുടങ്ങാൻ മാതാപിതാക്കൾ മുൻകൈയെടുത്തു. ഷാൻ മുത്തൈയ്യനും സെൽവി ഷാനും $500,000 സവിതാ ഷണ്മുഖസുന്ദരം ഫണ്ടിലേക്കു സംഭാവന ചെയ്യുമെന്ന് അറിയിച്ചപ്പോൾ തുല്യമായ തുക ചേർത്ത് അത് $1 മില്യണായി വർധിപ്പിക്കാൻ യൂണിവേഴ്സിറ്റി മുൻപോട്ടു വരികയായിരുന്നു.

യൂണിവേഴ്സിറ്റിയിൽ താരമായിരുന്ന സവിതയെയും (21) മറ്റു രണ്ടു പേരെയും സെനഗളിൽ നിന്നുളള ദിയാഗ ഡയഗ്‌നെ എന്ന 53കാരൻ ഓസ്റ്റിനിലെ ബുഫോർഡ്‌സ് ബാക്ക്യാർഡ് ബിയർ ഗാർഡനിൽ വച്ചു വെടിവച്ചു കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച്ച യൂണിവേഴ്സിറ്റിയിൽ മൂന്ന് പേരെയും ഓർമിക്കാൻ ചേർന്ന ചടങ്ങിലാണ് മാതാപിതാക്കൾ എൻഡോവ്മെന്റ് പ്രഖ്യാപിച്ചത്.

“അവൾ ഊർജസ്വലയായിരുന്നു. ഓർമിച്ചു ദുഖിച്ചു കൊണ്ടേയിരിക്കുന്നതിനു പകരം ഞങ്ങൾ അവൾ മറ്റുള്ളവർക്കു ചെയ്‌തിരുന്ന ഉപകാരങ്ങൾ ഓർമിച്ചു. അങ്ങിനെയാണ് എൻഡോവ്മെന്റ് എന്ന ആശയത്തിൽ എത്തിയത്.” 

യൂണിവേഴ്സിറ്റിയുടെ മക്കോംബ്സ് സ്കൂൾ ഓഫ് ബിസിനസിൽ മാനേജ്‌മെന്റ് ഇൻഫോർമേഷൻ സിസ്റ്റംസ്, എക്കണോമിക്സ് എന്നിവയിൽ ഇരട്ട ബിരുദത്തിനു പഠിക്കയായിരുന്നു സവിത. മേയിൽ പഠനം പൂർത്തിയാക്കേണ്ടിയിരുന്ന സവിതയ്ക്കു യൂണിവേഴ്സിറ്റി ബിരുദ സെർട്ടിഫിക്കറ്റുകൾ നൽകിയെന്നു  പിതാവ് ഷാൻ പറഞ്ഞു.

"വിദ്യാഭ്യാസം കൊണ്ടാണ് ലോകത്തെ മാറ്റേണ്ടതെന്നു സവിത  വിശ്വസിച്ചിരുന്നു," ഷാൻ പറഞ്ഞു. "അവളുടെ ഓർമയിൽ ദുഖിച്ചിരിക്കാതെ ഈ അവസരം മറ്റുള്ളവർക്കു വേണ്ടി വിനിയോഗിക്കയാണ് ഞങ്ങൾ.

"അവളെക്കുറിച്ചു മറ്റുള്ളവർ പറഞ്ഞ കാര്യങ്ങൾ ഞങ്ങളെ രോമാഞ്ചം കൊള്ളിച്ചു. എത്ര സ്നേഹിക്കപ്പെട്ടവൾ ആയിരുന്നു അവൾ. ഇപ്പോഴും മറ്റുള്ളവർക്കു വേണ്ടിയാണു അവൾ സ്വപ്നം കണ്ടിരുന്നത്."

ടെക്സസ് ഇന്ത്യൻ സ്റ്റുഡന്റസ് അസോസിയേഷന്റെ പ്രസിഡന്റായി സവിത രണ്ടു പ്രാവശ്യം പ്രവർത്തിച്ചിട്ടുണ്ട്.

സ്കോളർഷിപ് തുക സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കാവും നൽകുക.

സവിത അവസാനം അയച്ച ടെക്സ്റ്റ് 'അമ്മ സെൽവി ഓർമിച്ചു. "ഞങ്ങൾക്കിടയിൽ രഹസ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഏക മകൾ. അവൾ പോയതോടെ ജീവിതം ശൂന്യമായി.

"അവൾ മിടുക്കി ആയിരുന്നു, കരുണയുളളവൾ, മറ്റുളളവരോട് ഏറെ കരുതലുളള ചെറുപ്പക്കാരി അറിയുന്ന എല്ലാവർക്കും സന്തോഷവും സൗഹൃദവും പകർന്നു നൽകിയവൾ."

Parents of UT student set up endowment in her memory 

Join WhatsApp News
JACOB VARGESE 2026-06-23 18:41:49
വിദ്യാഭാസം കൊണ്ടാണ് ലോകത്തെ മാറ്റേണ്ടത്, തീർച്ചയായും അവൾ വിശ്വസിച്ചതാണ് ശെരി, നമ്മുടെ ഇന്ത്യയിൽ മോദി ഒരു ലക്ഷത്തിൽ അധികം സ്കൂൾ പൂട്ടി😆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക