Image

ആണവ ഏജൻസിയുടെ പരിശോധന: വാൻസിന്റെ പ്രസ്താവന തള്ളി ഇറാൻ (പിപിഎം)

Published on 23 June, 2026
ആണവ ഏജൻസിയുടെ പരിശോധന: വാൻസിന്റെ പ്രസ്താവന തള്ളി ഇറാൻ (പിപിഎം)

ഇറാന്റെ ആണവ പദ്ധതി പരിശോധിക്കാൻ അന്താരാഷ്ട്ര ആണവ ഏജൻസിയുടെ (ഐ എ ഇ എ) ഇൻസ്പെക്ടർമാരെ ടെഹ്‌റാൻ അനുവദിക്കുമെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ പ്രസ്താവനയെ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗായ് തള്ളി.  

'നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ' മാത്രമായിരിക്കും ഏജൻസിയുമായുള്ള ഇടപെടലെന്നു അദ്ദേഹം പറഞ്ഞു. "അത് ഇറാന്റെ നിയമങ്ങൾക്കു വിധേയമായിരിക്കും."

സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ ഐ എ ഇ എ പരിശോധനയ്ക്കു സമ്മതിച്ചെന്നാണ് വാൻസ്‌ പറഞ്ഞത്.

ചർച്ചകൾ മിഡിൽ ഈസ്റ്റിനെ മാറ്റുമെന്നു വാൻസ്‌

ചർച്ചകളിൽ ഉണ്ടാവുന്ന തീരുമാനങ്ങൾ മിഡിൽ ഈസ്റ്റിനെ പാടേ മാറ്റുമെന്ന് വാൻസ്‌ പറഞ്ഞു. സമുദ്ര സുരക്ഷ, പ്രാദേശിക വെടിനിർത്തൽ, ആണവ പരിശോധന എന്നിവ യോജിപ്പായിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു.

ഇറാന്റെ വാക്കുകൾ എന്തായാലും നടപടികൾ ശരിയായാൽ ട്രംപ് ഭരണകൂടത്തിനു അതു സ്വാഗതാര്ഹമാവുമെന്നു വാൻസ്‌ പറഞ്ഞു.

"മൊത്തം മാറ്റം വന്ന മിഡിൽ ഈസ്റ്റിനു അടിത്തറ പാകുകയാണ് ഈ ചർച്ചകളിൽ."

Iran rejects Vance claims of allowing nuclear inspectors

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക