
ദോഹ: ഖത്തറിലെ പ്രമുഖ പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാന്‍ (Ras Laffan) വ്യവസായ മേഖലയിലുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 54 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അപകടത്തെത്തുടര്‍ന്ന് 18 പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് സ്ഫോടനം നടന്നത് ഇറാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ തൊഴിലാളികള്‍ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന് ഉറവിടങ്ങള്‍ വ്യക്തമാക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബാര്‍സാന്‍ ഗ്യാസ് സപ്ലൈ കേന്ദ്രത്തിലാണ് സ്ഫോടനവും പിന്നാലെ തീപ്പിടിത്തവും ഉണ്ടായതെന്ന് ഖത്തര്‍ എനര്‍ജി സ്ഥിരീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉല്‍പ്പാദകരില്‍ ഒന്നായ ഖത്തറിലെ ഈ സ്ഫോടനം ആഗോള ഊര്‍ജ്ജ വിപണിയില്‍ വലിയ പ്രതിസന്ധിക്ക് കാരണമായേക്കാം. നേരത്തെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് ഉപരോധിച്ചതിനെത്തുടര്‍ന്ന് ഖത്തറിന് തങ്ങളുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മാര്‍ച്ചിലും
റാസ് ലഫാനിലെ ഈ പ്ലാന്റിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അന്ന് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ഇത്രയും വലിയ സ്ഫോടനം നടന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഊര്‍ജ്ജ
വിപണിയില്‍ വലിയ വ്യതിയാനങ്ങള്‍ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.