
പെരുമ്പാവൂർ ടൗണിൽ ഒഴിഞ്ഞു കിടക്കുന്ന ഷെഡ്ഡിൽ മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. ആസാം സ്വദേശികളായ റുഫീഖുൽ ഇസ്ലാം, സലാവുദ്ദീൻ, തമിഴ്നാട് മധുര സ്വദേശി മണികണ്ഠൻ എന്നിവരാണ് പിടിയിലായത്.
മയക്കുമരുന്ന് ഉപയോഗത്തിന്‍റെ വീഡിയോസോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇവരിൽ നിന്ന് ഹെറോയിനും കണ്ടെടുത്തിട്ടുണ്ട്.