Image

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്: 150 പേരെ ചോദ്യം ചെയ്തു, റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും

Published on 21 June, 2026
അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേട്: 150 പേരെ ചോദ്യം ചെയ്തു, റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടുകൾ ശരിവച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ക്ഷേത്രത്തിന് ലഭിച്ച സംഭാവന നഷ്ടമായതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി എസ്‌ഐടി വ്യക്തമാക്കി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിങ്കളാഴ്ച പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്.

ട്രസ്റ്റ് ഉദ്യോഗസ്ഥർ, മാനേജ്‌മെന്റ് ജീവനക്കാർ, ക്ഷേത്ര ജീവനക്കാർ, ബാങ്ക് ജീവനക്കാർ, എണ്ണൽ പ്രക്രിയയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 150 ഓളം പേരെ എസ്‌ഐടി സംഘം ചോദ്യം ചെയ്തു. എസ്‌ഐടി പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ സംഭാവനപ്പെട്ടികളിൽ നിന്ന് ശേഖരിച്ച പണം കൃത്രിമം കാണിച്ചതായി വൃത്തങ്ങൾ പറഞ്ഞു. ചില സിസിടിവി ദൃശ്യങ്ങൾ ഇല്ലാതാക്കിയിരിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. കേസിൽ അശ്രദ്ധയും ഗൂഢാലോചനയുടെ സാധ്യതയും എസ്‌ഐടി പരിശോധിച്ചതായി സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക