
അന്താരാഷ്ട്ര യോഗാ ദിനം യുഎസിൽ വാരാന്ത്യത്തിൽ ആഘോഷിച്ചു. ടെക്സസിലെ പാർക്കുകളും ന്യൂ യോർക്ക് ടൈംസ് സ്ക്വയറും ഉൾപ്പെടെ വേദികളായി.
'Yoga for Healthy Ageing' ആയിരുന്നു ഈ വർഷത്തെ പ്രമേയം. രോഗപ്രതിരോധം, സജീവമായ ജീവിതം, മാനസികാരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒരു പതിറ്റാണ്ടു മുൻപാണ് യുഎൻ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി പ്രഖ്യാപിച്ചത്. എല്ലാ വർഷവും യുഎസ് പാർക്കുകളിലും യൂണിവേഴ്സിറ്റികളിലും കമ്മ്യൂണിറ്റി സെന്ററുകളിലും സർക്കാർ സ്ഥാപനങ്ങളിലും അതിനു പങ്കാളിത്തം വർധിച്ചു വരുന്നു.
ശനിയാഴ്ച്ച ടെക്സസിലെ ഷുഗർ ലാൻഡിൽ നടന്ന ആചരണത്തിൽ കോൺസൽ ജനറൽ ഡി സി മഞ്ജുനാഥ്, മേയർ കരോൾ മക്കച്ചൻ എന്നിവർ പങ്കെടുത്തു. ബ്രാസോസ് റിവർ പാർക്കിൽ ഹിന്ദു സ്വയം സേവക് സംഘ്, ഹിന്ദു യുവ എന്നീ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ന്യൂ യോർക്കിലെ സെൻട്രൽ പാർക്കിൽ കോൺസുലേറ്റ് ജനറൽ ഒരു പരിപാടി നടത്തി. പിന്നീട് ടൈംസ് സ്‌ക്വയറിൽ നടത്തുന്നുമുണ്ട്.
വാഷിംഗ്‌ടൺ ഡി സിയിൽ ഇന്ത്യൻ എംബസിയാണ് ലിങ്കൺ മെമ്മോറിയലിനടുത്തു യോഗ പരിപാടി സംഘടിപ്പിച്ചത്. നാഷനൽ മാളിന്റെ പശ്ചാത്തലത്തിൽ നടന്ന പരിപാടിയിൽ ആയിരങ്ങൾ പങ്കെടുത്തു.
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനമായി അംഗീകരിക്കുന്ന പ്രമേയം ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റ് പാസാക്കി. ഡെലവെയറിൽ ഗവർണർ മാറ്റ് മേയർ ജൂൺ 21 അംഗീകരിക്കുന്ന പ്രഖ്യാപനം ഇറക്കി.
വെസ്റ്റ് കോസ്റ്റിൽ സാൻ ഫ്രാൻസിസ്കോയിലെ ഗോൾഡൻ ഗെയ്റ്റ് ബ്രിജിനു അഭിമുഖമായ ക്രിസി ഫീൽഡിൽ ആഘോഷം നടത്തി.
ലോസ് ഏഞ്ജലസ്, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലും ആഘോഷം ഉണ്ടായിരുന്നു. പുറമേ, ഷിക്കാഗോ, അറ്റ്ലാന്റ, മയാമി, ഡെൻവർ, ഡെട്രോയിറ്റ്, ബോസ്റ്റൺ എന്നിവിടങ്ങളിലും.
International Yoga Day gains ground across US