Image

മഹാരാഷ്ട്രയിൽ ക്ഷേത്ര മേൽക്കൂര തകർന്ന് വീണ് നാല് മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Published on 20 June, 2026
മഹാരാഷ്ട്രയിൽ ക്ഷേത്ര മേൽക്കൂര തകർന്ന് വീണ്  നാല് മരണം;  നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലുള്ള യശ്വാഡി ഗ്രാമത്തിൽ ഹനുമാൻ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നിർമ്മാണത്തിലിരുന്ന ക്ഷേത്രത്തിന്റെ സഭാ മണ്ഡപത്തിന്റെ സ്ലാബ് തകർന്നു വീണാണ് അപകടമുണ്ടായത്. മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവം അറിഞ്ഞയുടൻ തന്നെ ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ വകുപ്പും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ പർഭാനി ജില്ലാ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഛത്രപതി സംഭാജിനഗറിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ അകലെയാണ് അപകടം നടന്ന യശ്വാഡി ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് സഭാ മണ്ഡപത്തിന്റെ മേൽക്കൂര തകർന്നതെന്ന് പോലീസ് ഉദ്യോഗസ്ഥർ പിടിഐയോട് പ്രതികരിച്ചു. നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമായി പുരോഗമിക്കുകയാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക