Image

വീര്യം കുറഞ്ഞ മദ്യത്തിൽ അഴിമതിയെന്ന് പ്രതിപക്ഷം; 'വീര്യം കുറഞ്ഞ മദ്യം' ആവിഷ്‌കരിച്ചത് എല്‍ഡിഎഫ്, നയപരമായ ഒരു തീരുമാനവും എക്‌സൈസ് വകുപ്പ് എടുത്തിട്ടില്ലന്ന് മന്ത്രി

Published on 20 June, 2026
വീര്യം കുറഞ്ഞ മദ്യത്തിൽ  അഴിമതിയെന്ന് പ്രതിപക്ഷം; 'വീര്യം കുറഞ്ഞ മദ്യം' ആവിഷ്‌കരിച്ചത് എല്‍ഡിഎഫ്, നയപരമായ ഒരു തീരുമാനവും എക്‌സൈസ് വകുപ്പ് എടുത്തിട്ടില്ലന്ന് മന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സർക്കാറിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷം. വീര്യംകുറഞ്ഞ മദ്യത്തിന് 250 ശതമാനം ഉള്ള നികുതി 120 ശതമാനം ആക്കിയതിൽ അഴിമതിയുണ്ടെന്ന് മുൻ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു. എത്ര രൂപ മദ്യകമ്പനിയിൽ നിന്നും കിട്ടിയെന്ന് വി ഡി സതീശൻ പറയണം. കർണാടകയിലെ മദ്യ കമ്പനികളാണ് ഇതിന് പിന്നിലെന്നും എംബി രാജേഷ് ആരോപിച്ചു.

എന്നാൽ, വീര്യംകുറഞ്ഞ മദ്യം വിൽക്കുന്നതിൽ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം.ലിജു മറുപടി നൽകി. നിയമസഭാ സമ്മേളനത്തിന് ശേഷം അബ്കാരി നയത്തിൽ കാര്യമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം എന്ന ആശയം ആവിഷ്‌ക്കരിച്ചതും ഉത്പാദിപ്പിക്കാൻ ഡിസ്റ്റലിറികൾക്ക് അനുമതി നൽകിയതും എൽഡിഎഫ് ആണെന്നും മന്ത്രി തിരിച്ചടിച്ചു. എല്ലാവരുടെയും അഭിപ്രായം ക്രോഡീകരിച്ച് കേരളത്തെ മുന്നോട്ടുകൊണ്ടുപോകാൻ ഉതകുന്ന രീതിയിലുള്ള മദ്യനയം ആയിരിക്കും സർക്കാർ സ്വീകരിക്കുക എന്നും മന്ത്രി പറഞ്ഞു. 

വീര്യം കുറഞ്ഞ മദ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജനും സർക്കാറിനെതിരെ വിമർശനവുമായി രംഗത്തുവന്നു. വീര്യം കുറഞ്ഞ മദ്യം സ്വകാര്യ മേഖലയ്ക്ക് സൗകര്യം നൽകാനാണെന്ന് എം.വി ജയരാജൻ ആരോപിച്ചു. എൽഡിഎഫ് കാലത്ത് അത്തരമൊരു പദ്ധതിക്ക് പ്രപ്പോസൽ വന്നിരുന്നെങ്കിലും തീരുമാനമെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക